സെന്റ്പീറ്റേഴ്സ് ബർഗ് : ഇന്ത്യയുടെ ദ്വിജ്ശരൺ -സ്ളൊവാക്യയുടെ ഇഗോർ സെലെനേയ് സഖ്യം റഷ്യയിലെ സെന്റ്പീറ്റേഴ്സ് ബർഗ് ഓപ്പണിൽ ഡബിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ദ്വിജ് - ഇഗോർ സഖ്യം 6-3, 3-6, 10-8ന് ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനി-സിമോൺ ബൊല്ലേലി സഖ്യത്തെയാണ് കീഴടക്കിയത്. ദ്വിജ് ശരണിന്റെ ഈ സീസണിലെ രണ്ടാം കിരീടമാണിത്. കരിയറിലെ അഞ്ചാം എ.ടി.പി കിരീടവും.