മിലാൻ : 2019ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് ഫുട്ബാൾ അവാർഡ് ലയണൽ മെസിക്ക്. ഇതോടെ ഏറ്റവുംകൂടുതൽ തവണ ഈ പുരസ്കാരം നേടുന്ന താരമെന്ന ബഹുമതിയും മെസി സ്വന്തമാക്കി. ആറുതവണയാണ് മെസി പിഫ ബെസ്റ്റ് ഫുട്ബാൾ പുരസ്കാരത്തിന് അർഹനായത്. യുവന്റസിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂളിന്റെ ഡച്ച് താരം വിർജിൽ വാൻ ഡൈകിനെയും മറികടന്നാണ് മെസിയുടെ നേട്ടം.
യു.എസ്.എയുടെ മെഗൻ റപ്പിനോയാണ് വനിതകളിലെ മികച്ച താരം. ലിവർപൂളിന് ചാമ്പ്യൻ ലീഗ് നേടിക്കൊടുത്ത യൂർഗൻ ക്ലോപ്പിനെ മികച്ച പരിശീലകനായി തിരഞ്ഞെടുത്തു. ഗാർഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. മികച്ച പരിശീലകയായി അമേരിക്കൻ വനിതാ ടീമിന്റെ പരിശീലക ജിൽ എല്ലിസിനെ തിരഞ്ഞെടുത്തു. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം ലിവർപൂളിന്റെ അലിസൺ നേടി.
മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ഡാനിയൽ സോറിക്ക്. ലയണൽ മെസി, ക്വിന്റെറോ എന്നിവരെ മറികടന്നാണ് സോറിയുടെ നേട്ടം. മികച്ച വനിതാ ഗോൾ കീപ്പറിനുള്ള പുരസ്കാരം ആർസനൽ മുൻതാരം സറി വാൻ വീനൻഡാൽ സ്വന്തമാക്കി മിലാനിൽ നടന്ന അവാർഡ് ദാനചടങ്ങിൽ. ഇറ്റാലിയൻ ജേർണലിസ്റ്റ് ഇലാരിയോ ഡാമികോയും വിഖ്യാത ഹോളണ്ട് താരം റൂഡ് ഗുള്ളിറ്റുമായിരുന്നു അവതാരകർ