ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഒരേസമയം ഉറപ്പാക്കുന്നവയാണ് സ്മൂത്തികൾ. പ്രധാന ഭക്ഷണങ്ങൾക്ക് പകരമായും സ്മൂത്തി കഴിക്കാം. സ്മൂത്തി പ്രഭാത ഭക്ഷണമാക്കുന്നവർക്ക് 10 മണിക്കൂർ വേണ്ട ഊർജ്ജവും ഉന്മേഷവും ലഭിക്കും. ഒരാളുടെ ശരീരത്തിനാവശ്യമായ മികച്ച പ്രോട്ടീൻ, സാവധാനത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ, നല്ല കൊഴുപ്പ്, നാരുകൾ, ജീവകങ്ങൾ തുടങ്ങി എല്ലാ പോഷകഗുണങ്ങളും സ്മൂത്തിയിലുണ്ട്.
പാൽ, പപ്പായ, ആപ്പിൾ, മാമ്പഴം, അവാക്കോഡോ, ഏത്തയ്ക്ക, സപ്പോട്ട, സ്ട്രോബറി, ഈന്തപ്പഴം,ബ്രോക്കോളി, ചീര, കറ്റാർവാഴ ജെൽ, വാൽനട്ട്, ബദാം, ഫ്ളാക് സീഡ്, മത്തൻകുരു, കശുഅണ്ടി, പീനട്ട് , തേങ്ങാപ്പാൽ, ഒലിവ് ഓയിൽ, പീനട്ട് ഓയിൽ, തേൻ എന്നിവ സ്മൂത്തിയിലെ ചേരുവകളാക്കാം.
ഒരു സ്മൂത്തിക്ക് മൂന്നോ നാലോ തരം പഴങ്ങൾ ഉപയോഗിക്കുക. പുളിയും മധുരവുമുള്ള പഴങ്ങൾ ഒരുമിച്ച് ഉപയോഗിക്കരുത്. സ്മൂത്തികൾ ഹൃദയാരോഗ്യം സംരക്ഷിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യും. ഡയറ്റീഷ്യനെ സമീപിച്ച് പോഷകപ്രദമായ സ്മൂത്തികളുടെ റെസിപ്പി മനസിലാക്കി തയാറാക്കുക.