മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രതിഫലം ഇച്ഛിക്കാതെ പ്രവർത്തിക്കും. പൊതുവേദിയിൽ തിളങ്ങും. സ്വത്ത് ലഭിക്കാൻ അവസരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ പ്രവർത്തനങ്ങൾ തുടങ്ങും. അനുഗ്രഹപ്രഭാഷണം നടത്തും. അനുകൂല പ്രതികരണങ്ങൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സത്യസന്ധമായി പ്രവർത്തിക്കും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പഠിച്ച വിഷയങ്ങൾ ഗുണം ചെയ്യും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം. മനസന്തോഷമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ചെലവിനങ്ങൾക്ക് നിയന്ത്രണം. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ. വായ്പയ്ക്ക് അപേക്ഷിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സദ്ഭാവനകൾ യാഥാർത്ഥ്യമാകും. ശമ്പള വർദ്ധനവ്. പഠിച്ച വിഷയങ്ങൾ പ്രാവർത്തികമാക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആരോഗ്യം തൃപ്തികരം. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. ആശ്വാസമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ചർച്ചകളിൽ വിജയിക്കും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ദേവാലയ ദർശനത്തിന് അവസരം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഹ്രസ്വകാല പാഠ്യപദ്ധതിക്ക് ചേരും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. പാർശ്വഫലങ്ങളുള്ള ഒൗഷധങ്ങൾ ഉപേക്ഷിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സുദീർഘമായ ചർച്ചകൾ വേണ്ടിവരും. അഭിപ്രായ വ്യത്യാസം പരിഹരിക്കും. അധികാര പരിധി വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
കീഴ്ജീവനക്കാരെ നിയമിക്കും. സമചിത്തതയോടെയുള്ള സമീപനം. സർവകാര്യവിജയം.