rape-casr

ലക്‌നൗ: പതിനാറുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിൽ നിന്ന് 190 കിലോമീറ്റർ അകലെയുള്ള കൗശബി ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളായ മുഹമ്മദ് നസീമിനെ (20) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നസീമിനെ ഗ്രാമീണർ പിടികൂടി മർദിച്ച് അവശനാക്കിയ ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മറ്റ് പ്രതികളായ പ്രതികളായ മുഹമ്മദ് ചോത്കയും ബാഡ്കയും ഓടി രക്ഷപ്പെട്ടു, ഇരുവരും സഹോരങ്ങളാണ്. ഗ്രാമീണർ പ്രതിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കീറിപ്പറിഞ്ഞ വസ്ത്രത്താലാണ് പ്രതിയെ വീഡിയോയിൽ കാണിക്കുന്നത്.

കന്നുകാലികൾക്കായി കാലിത്തീറ്റ ശേഖരിക്കാൻ പോയ​ തന്നെ മൂന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നെന്ന് പീഡനത്തിനിരയായ പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് കൗമാരക്കാരിയുടെ പരാതി. "ഞാൻ തോട്ടത്തിലേക്ക് പോയി. അവർ എന്നെ പിന്നിൽ നിന്ന് ആക്രമിക്കുകയും പരിഹസിക്കുകയും ചെയ്തു. ദാരുണമായ രീതിയിലാണ് അവരെന്നെ ആക്രമിച്ചത്. ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല"- യുവതി പൊലീസിനോട് പറഞ്ഞു.

അതേസമയം, ഞായറാഴ്ച പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറിയ രണ്ട് പോലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. തുടക്കത്തിൽ കേസ് ഫയൽ ചെയ്യാൻ ഈ പൊലീസുകാർ വിസമ്മതിക്കുകയും അവളുടെ ആരോപണങ്ങളുടെ ആധികാരികതയെക്കുറിച്ച് ചോദ്യം ചെയ്യുകയാണ് ചെയ്‌തത്. 'പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഞങ്ങൾ അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അവരെ കണ്ടെത്തുെം. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി'-പ്രയാഗ്‌രാജ് സോൺ സീനിയർ പൊലീസ് ഓഫീസർ സുജീത് പാണ്ഡെ പറഞ്ഞു.