news

1. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താത്പര്യം ഇല്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം. പാലാരിവട്ടം പാലം പൊളിക്കേണ്ടി വരും എന്നത് വസ്തുത എന്ന് കോടതി. പാലത്തിന്റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. നിരീക്ഷണംം പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
2. കേസില്‍ കൂടുതല്‍ പ്രതികളുണ്ട് എന്ന് വിജിലന്‍സ്. സര്‍ക്കാര്‍ തീ മടപ്പാക്കുകര ആയിരുന്നു എന്ന് ടി.ഒ സൂരജ്. അഴിമതിയിലെ ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. പാലാരിവട്ടം മേല്‍പാല അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്
3. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കരാറുകാരനായ സുമത് ഗോയല്‍ നിരവധി പൊതു പ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ട്. പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്സ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്
4. ഉപതിരഞ്ഞെടുപ്പ് ചൂടില്‍ കേരളം. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍. ഉപ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ഇന്ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. കോന്നിയില്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥി ആക്കണമെന്ന ആവശ്യം ശക്തമായി. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ഥി ആയാല്‍ വട്ടിയൂര്‍ക്കാവ് എ ഗ്രൂപ്പ് ഏറ്റെടുത്തേക്കും


5. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ കോന്നിയില്‍ നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. അടൂര്‍ പ്രകാശിന്റ നിലപാടായിരിക്കും ഇവിടെ നിര്‍ണായകം. വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കുന്നതിനോട് തിരുവനന്തപുരത്തെ എ വിഭാഗത്തിലെ ഒരു കൂട്ടര്‍ക്ക് താല്‍പര്യമില്ല. തമ്പാനൂര്‍ രവിയുടെ പേരാണ് പകരം വയ്ക്കുന്നത്. ബി.ജെപിക്കുവേണ്ടി ആരിറങ്ങുമെന്നതും നിര്‍ണായകമാകും.
6. ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഇന്ന്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ വൈകിട്ട് മൂന്നിന് ഇടതു മുന്നണി യോഗവും ചേരും. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. അരൂരൊഴികെ നാലും യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍. അരൂരിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്തത് യു.ഡി.എഫ്. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും അഭാവം അനുകൂലം ആക്കാനാണ് ശ്രമം
7. 2011ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം മൂന്നാം സ്ഥാനത്തായ വട്ടിയൂര്‍ക്കാവില്‍ പുതുമുഖത്തെ പരീക്ഷിക്കാനാണ് ആലോചന. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനും മേയര്‍ വി.കെ.പ്രശാന്തിനുമാണ് മുന്‍തൂക്കം. കോന്നിയില്‍ ഡി.വൈ.എഫ.്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവരെ പരിഗണിക്കുന്നു. അരൂരില്‍ മല്‍സ്യഫെഡ് ചെയര്‍മാന്‍ പി.പി.ചിത്തരഞ്ജന്‍. എറണാകുളത്ത് സ്വതന്ത്രരെങ്കില്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയിയുടെ മകന്‍ അഡ്വ. മനുറോയി, സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ അഡ്വ. റോണ്‍ ബാസ്റ്റ്യന്‍ എന്നിവരാണ് പരിഗണനയില്‍
8. വട്ടിയൂര്‍കാവ് മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സാധ്യതാ പട്ടികയില്‍ അഞ്ച് പേര്‍. കുമ്മനം രാജശേഖരന്‍, എസ് സുരേഷ്, വി.വി രാജേഷ്, എം.എസ് കുമാര്‍, പി.കെ.കൃഷ്ണദാസ് എന്നിവര്‍ ആണ് പരിഗണനയില്‍. തന്റെ പേര് പരിഗണിക്കേണ്ടെന്ന് എം.എസ് കുമാര്‍ നേതൃത്വത്തെ അറിയിച്ചു. കോന്നിയില്‍ കെ. സുരേന്ദ്രന്റെ പേര് ഒഴിവാക്കി പട്ടിക നല്‍കും. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണിത്. എറണാകുളത്ത് പ്രാദേശിക നേതാക്കള്‍ക്ക് സാധ്യത. പി.ജി. രാജഗോപാലും, പത്മജ എസ് മേനോനും സാധ്യതാ പട്ടികയില്‍. മഞ്ചേശരത്ത് മണ്ഡലം പ്രസിഡന്റ് സതീശന്‍ ഭണ്ഡാരിക്ക് സാധ്യത. സതീശന്‍ ഭണ്ഡാരി, പ്രസിഡന്റ് ശ്രീകാന്ത്, രവീശ തന്ത്രി കുണ്ഡാര്‍ എന്നിവരും പരിഗണനയില്‍.
9. ഫിഫ ലോകഫുട്‌ബോളര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്ക പെടുന്നത്. അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിത താരം, മികച്ച പരിശീലകനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ മറികടന്നാണ് മെസ്സിയുടെ പുരസ്‌കാര നേട്ടം. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി