ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന അതിർത്തി തർക്കമടക്കമുള്ള വിഷയങ്ങൾക്ക് കാരണമായത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ വികലമായ നടപടികൾ കാരണമാണെന്ന് നിരന്തരം ബി.ജെ.പി നേതാക്കൾ ആവർത്തിക്കാറുണ്ട്. എന്നാൽ അമേരിക്കയിൽ ഇന്ത്യൻ പ്രാധനമന്ത്രിക്ക് രണ്ട് നാൾ മുൻപ് ഇന്ത്യൻ വംശജർ ഒരുക്കിയ സ്വീകരണ പരിപാടിയെ നെഹ്റുവിന്റെ വിദേശ സന്ദർശനത്തിൽ പകർത്തിയ ചിത്രങ്ങൾ കൊണ്ട് പ്രതിരോധിക്കുകയാണ് മോദി വിമർശകർ. നെഹ്റുവും ഇന്ദിരാഗാന്ധിക്കും അമേരിക്കയിൽ ലഭിച്ച സ്വീകരണമെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം യഥാർത്ഥത്തിൽ അമേരിക്കയിലല്ല സോവിയറ്റ് യൂണിയൻ സന്ദർശന വേളയിലെടുത്തതാണെന്നും സോഷ്യൽ മീഡയയിൽ അഭിപ്രായം ഉയരുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലായി ആയിരക്കണക്കിന് പേർ നെഹ്റു സഞ്ചരിക്കുന്ന കാറിനെ പൊതിഞ്ഞു നിന്ന് സ്വീകരിക്കുന്ന ദൃശ്യമാണിത്. കാശ് ചെലവാക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണമെന്ന തലക്കെട്ടിലാണ് ഈ പഴയ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
ഫേസ്ബുക്കിൽ ജിതിൻ രാംമോഹൻ പങ്കുവച്ച ചിത്രത്തിന്റെ തലക്കെട്ട് ഇപ്രകാരമാണ്
'1955ൽ സോവിയറ്റ് യൂണിയൻ സന്ദർശിച്ച നെഹ്രു വിനെ കാണാനും കേൾക്കാനും ജനങ്ങൾ തിങ്ങിക്കൂടി. ഒടുവിൽ പണ്ഡിറ്റ് നെഹ്രുവിന്റെ പ്രസംഗം ഒരു ഫുട്‌ബോൾ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടി വന്നു.. അന്ന് ഇൻഡ്യ എന്ന രാജ്യത്തിനു വെറും 7 വയസ്സു മാത്രമാണ് പ്രായം!'
To borrow from the paean of an inveterate #bhakth:
"It’s amazing how one leader of a Nation can have such a ‘rock star’ effect overseas... There’s something undeniable about the charisma of this man."#HowdyNehru on University of Wisconsin-Madison campus in 1949. pic.twitter.com/DLTysFYo5i