ന്യൂഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാക് അധീന കാശ്മീരിലും ഭൂചലനം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹി, ചണ്ഡീഗഢ്, കാശ്മീർ എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോർട്ടുകൾ. പാക് അധീന കാശ്മീരിലാണ് ഭൂമികുലുക്കത്തിന്റെ പ്രഭാവ കേന്ദ്രമെന്നാണ് സ്വകാര്യ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
റിക്ടർ സ്‌കെയിലിൽ 6.1 ആണ് ഭൂചലനത്തിന്റെ തോത് രേഖപ്പെടുത്തിയത്. പാകിസ്ഥാനിലെ മിർപുരിൽ വ്യാപക നാശനഷ്ടമുണ്ടായതായതായാണ് റിപ്പോർട്ട്. റോഡുകൾ നെടുകെ പിളരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടിട്ടുണ്ട്. ഇന്ത്യയിൽ എവിടെയും ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Absolutely terrifying visuals from road b/w Dina Jhelum and Mirpur after Earthquake
— Reham Khan (@RehamKhan1) September 24, 2019
Epicenter was 5 km North to Jhelum #Pakistan #Earthquake pic.twitter.com/TpdVzjup18