news

1. കിഫ്ബിയിലെ വാദപ്രതിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയും ആയി ധനമന്ത്രി തോമസ് ഐസക്. സി.എ.ജി എല്ലാം പരിശോധിക്കട്ടെ എന്ന് ധനമന്ത്രി. ചെന്നിത്തലയുടെത് വാചകമടിക്ക് അപ്പുറം ഒന്നും ഇല്ല. കിഫ്ബിയില്‍ ആവശ്യത്തിന് മാത്രമേ ജീവനക്കാര്‍ ഉള്ളൂ. പഞ്ചവടി പാലം നിര്‍മിച്ചവരാണ് ഭയക്കേണ്ടത് എന്നും തോമസ് ഐസക്. പ്രതികരണം, കിഫ്ബി വായ്പ ഉയോഗിച്ച് നടപ്പാക്കുന്ന കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെ.




2. അതേസമയം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണം എന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാറിനെ കുറിച്ചുള്ള സംശങ്ങള്‍ ഉന്നയിച്ച് നല്‍കിയ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി, കണ്ണില്‍ പൊടിയിടല്‍ മാത്രമാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അരി എത്രയെന്ന് ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി എന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം. കിഫ്ബിയുടെ വരവ് ചിലവ് കണക്ക് പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് താന്‍ 2016 ല്‍ ഉന്നയിച്ചതാണ്. അപാകത പരിഹരിക്കാമെന്ന് അന്ന് ധനമന്ത്രി മറുപടി നല്‍കിയിരുന്നു. കിഫ്ബിക് പ്രതിപക്ഷം എതിരല്ല. ധൂര്‍ത്തിനെ ആണ് എതിര്‍ക്കുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
3. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിഴ കൂടാതെ ഇനി പുതുക്കി നല്‍കും. തീരുമാനം, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്തില്‍ നടന്ന യോഗത്തില്‍. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തി ഉള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക.1000 രൂപയാണ് മുമ്പ് പിഴ ഈടാക്കി ഇരുന്നത്. ഈ പിഴ തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയെ തുടര്‍ന്നാണ് കാലാവധി കഴിഞ്ഞ് ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കി ഇരുന്നത്.
4. മുന്‍പ് പിഴ കൂടാതെ പുതുക്കാന്‍ 30 ദിവസത്തെ സാവകാശം ആണ് അനുവദിച്ചരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കി നല്‍കാം എന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതി പ്രകാരം കാലാവധി കഴിുന്നതിന് ഒരു വര്‍ഷം മുന്‍പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പസാകണം ഇതാണ് താത്കാലികമായി നിറുത്തി വെച്ച്ത്.
5. അതേസമയം, ഓട്ടോറിക്ഷ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും പ്രായോഗികം അല്ലെന്ന് യോഗം നിരീക്ഷിച്ചു. ഇത് 3000 രൂപയായി കുറയ്ക്കാനും ശുപാര്‍ശ. മോട്ടോര്‍ വാഹന വകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്ക് വേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനം ആയി.
6. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ പ്രതിഷേധം. മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയെ ആക്കാന്‍ അനുവദിക്കില്ല എന്ന് ഒരു വിഭാഗം. എം.സി കമറുദ്ദീനെ പരിഗണിച്ചതിന് പിന്നാലെ ആണ് എതിര്‍പ്പ്. പാണക്കാട് തങ്ങളുടെ വീടിന് മുന്നിലാണ് യൂത്ത് ലീഗ് പ്രതിഷേധം. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് നാളത്തേക്ക് മാറ്റി. ലീഗില്‍ പൊട്ടിത്തെറി ഇല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
7. അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍ എം.എല്‍.എമാരുടെ അഭിപ്രായം പരിഗണിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യ പ്രസ്ഥാവന പാടില്ല. സ്ഥാനര്‍ത്ഥിയെ കണ്ടെത്താന്‍ നാളെ തിരഞ്ഞെടുപ്പ് സമിതി വിളിക്കും എന്നും മുല്ലപ്പള്ളി. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യു.ഡി.എഫ് യോഗം.
8. അതിനിടെ, സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകും. ജില്ലയിലെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം അന്തിമ തീരുമാനം എന്ന് സി.പി.എം സെക്രട്ടറിയേറ്റ്. പുതിയ പേരുകള്‍ നിര്‍ദേശിക്കാനും ആവശ്യം. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണ ആയില്ല. വെള്ളിയാഴ്ച വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. കീഴ്ഘടകങ്ങളിലെ അഭിപ്രായം അറിഞ്ഞ ശേഷം 27ന് അന്തിമ തീരുമാനം എടുക്കും. എറണാകുളത്ത് പൊതുസമ്മതനെന്ന് ധാരണയില്‍ എത്തി. മഞ്ചേശ്വരത്ത് കന്നഡ മേഖലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആകും.
9. കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍ എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇന്ത്യ. കശ്മീരില്‍ ഒരു മൂന്നാം കക്ഷി ഇടപെടേണ്ടത് ഇല്ല എന്ന നിലപാടില്‍ ഉറച്ച് വിദേശ കാര്യമന്ത്രാലയം. ട്രംപുമായി ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും ഇന്ത്യ ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ആണ് സാധ്യത. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആയുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് നടത്തിയ സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെടും എങ്കില്‍ അതിന് തയ്യാറാണ്, അതിന് തനിക്ക് കഴിയും എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
10. എനിക്കീ വിഷയത്തില്‍ സഹായിക്കാനാകും എങ്കില്‍ ഞാനത് ചെയ്യും. രണ്ട് കക്ഷികളും ആവശ്യപ്പെടുന്നെങ്കില്‍, ഞാനതിന് തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. അതേപോലെ, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും എനിക്ക് നല്ല ബന്ധമുണ്ട്. തീര്‍ച്ചയായും നല്ല മധ്യസ്ഥനാകും ഞാന്‍. മധ്യസ്ഥ ചര്‍ച്ചയില്‍ ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്നും ട്രംപ് വ്യക്തമാക്കി. ഇത് മൂന്നാം തവണയാണ് മധ്യസ്ഥ വാഗ്ദാനം ട്രംപ് ആവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ട്രംപ് നടത്തിയ വാഗ് ദാനങ്ങളും ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു