greta-thunberg

ന്യൂയോർക്ക് : അവളുടെ രോഷം ചുവപ്പിച്ച കണ്ണുകൾ ഒരാളിൽ തറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരിസ്ഥിതി വാദികളെ നിരന്തരം കടന്നാക്രമിക്കുന്നയാൾ. യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ 16കാരിയായ 'പരിസ്ഥിതി പോരാളി' ഗ്രേറ്റ തുൻബർഗിന്റെ ഈ 'തുറിച്ചുനോട്ടം' അവളുടെ മൂർച്ചയേറിയ വാക്കുകളേക്കാൾ ലോകശ്രദ്ധനേടി.

തീക്ഷ്ണനോട്ടം സഹിക്കാതെയാവണം, ട്രംപ് വേദി വിട്ടു. പിന്നെ പൊങ്ങിയത് ട്വിറ്ററിലാണ്. യു.എൻ ഉച്ചകോടിയിൽ ക്ഷോഭത്താൽ കണ്ണീരണിഞ്ഞ് ഗ്രേറ്റ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് ട്രംപ് പരിഹസിച്ചതിങ്ങനെ.'അവളെ കാണുമ്പോൾ വളരെ സന്തോഷവതിയായ പെൺകുട്ടിയെപ്പോലാണ്‌ തോന്നുന്നത്. അത്ഭുതവും ശോഭനവുമായ ഭാവിയെ നോക്കിയിരിക്കുന്ന കുട്ടി. കണ്ടതിൽ സന്തോഷം'

ട്രംപ്‌ വേദിയിലേക്ക് കയറിവന്നപ്പോൾ ഗ്രേറ്റ നെറ്റി ചുളിച്ച് ചുണ്ട് കൂർപ്പിച്ച് രൂക്ഷമായിനോക്കുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ നയങ്ങളോടുള്ള എതിർപ്പായിരുന്നു അവളുടെ നോട്ടത്തിൽ.

''ലോകം അപകടത്തിലായിരിക്കുമ്പോൾ നിങ്ങൾക്കെങ്ങനെ പണത്തെ കുറിച്ച് മാത്രം സംസാരിക്കാൻ സാധിക്കുന്നു. നിങ്ങളുടെ പൊള്ളയായ വാക്കുകൾ കവർന്നെടുത്തത് എന്റെ കുട്ടിക്കാലത്തെ...എന്റെ സ്വപ്നങ്ങളെ... എന്നാലും എനിക്ക് ഭാഗ്യമുണ്ട്. ലോകത്lz ആളുകളെപ്പോലെ നരകിച്ച് മരിക്കേണ്ട. ഞാൻ ഇവിടെ വരേണ്ടതല്ല. ലോകത്തിന്റെ മറ്റൊരറ്റത്ത് സ്‌കൂളിൽ ഇരിക്കേണ്ട കുട്ടിയാണ്. എന്നിട്ടും യുവജനങ്ങളിൽ പ്രതീക്ഷതേടി നിങ്ങളുടെ അടുത്ത് വരുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനം തടയe നിങ്ങൾ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചു. ഇതിന് നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു?'ലോകമനഃസാക്ഷിയെ ചുട്ടുപൊട്ടിച്ച് ഗ്രേറ്റചോദിച്ചു.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു ലോകനേതാക്കളെ പ്രതിസ്ഥാനത്ത് നിറുത്തി ഗ്രേറ്റയുടെ പ്രസംഗം. തീപാറിയ കണ്ണുകളോടെ പ്രകൃതിയെ ചൂഷണത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിച്ചപ്പോൾ ഗ്രേറ്റയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

''ഞങ്ങളെ ഒന്ന് പിടിച്ചുകുലുക്കിയതിന്, നിങ്ങളുടെ തലമുറയെ ഒരുമിച്ചുകൊണ്ടുവന്നതിന്, എന്താണ് ഏറെ നിർണ്ണായകമെന്നും ഇനിയും ഏറെ ചെയ്യാനുണ്ടെന്നും വ്യക്തമാക്കി തന്നതിന് നന്ദി ഗ്രേറ്റ തുൻബർഗ്. നമുക്ക് കഴിയാൻ ഈ ഭൂമി മാത്രമല്ലേ ഉള്ളൂ''

--പ്രിയങ്കാചോപ്രയുടെ ട്വീറ്റ്