ടൈംടേബിൾ
ബി.എ/എസ്.ഡി.ഇ ബിരുദ (2017 അഡ്മിഷൻ) മൂന്നാം സെമസ്റ്റർ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) ജൂലായ് 2019 (സപ്ലിമെന്ററി/പാർട്ട് ടൈം) ആട്ടോമൊബൈൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (സപ്ലിമെന്ററി ആൻഡ് പാർട്ട് ടൈം) മെക്കാനിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (സപ്ലിമെന്ററി & പാർട്ട് ടൈം) ബ്രാഞ്ചുകളുടെ ലാബ്/പ്രാക്ടിക്കൽ പരീക്ഷകൾ 26 മുതൽ നടത്തും.
പരീക്ഷാകേന്ദ്രങ്ങൾ
ബി.എസ് സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ ഒക്ടോബർ 2019 പരീക്ഷയ്ക്ക് ഗവൺമെന്റ് ആർട്സ് കോളേജ്, തിരുവനന്തപുരം, എസ്.എൻ കോളേജ്, കൊല്ലം എന്നിവിടങ്ങൾ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. എസ്.ഡി.ഇ പാളയം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവൺമെന്റ് ആർട്സ് കോളേജ്, തിരുവനന്തപുരത്തു നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. എം.എസ്.എം കോളേജ്, കായംകുളം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ കോളേജിൽ നിന്നു ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി, പത്താം സെമസ്റ്റർ പഞ്ചവത്സര എൽ എൽ.ബി (2011 - 12 അഡ്മിഷന് മുൻപ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 3 വരെ അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 5 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ നവംബർ 2018 സി.ബി.സി.എസ്/കരിയർ റിലേറ്റഡ് ബി.എ/ബി.എസ്.സി/ബി.കോം പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി ഒക്ടോബർ 1 വരെ നീട്ടി.
വിദൂര കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2019 - 20 അദ്ധ്യയന വർഷത്തിലേക്ക് യു.ജി.സി അംഗീകൃത യു.ജി - പി.ജി പ്രോഗ്രാമുകളിലേക്കുളള അഡ്മിഷൻ (എം.ബി.എ ഒഴികെ) 30 ന് അവസാനിക്കും. എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാനുളള അവസാന തീയതി 28. വിശദവിവരങ്ങൾ www.ideku.net ൽ.
ഫയൽ അദാലത്ത് മാറ്റി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ 26 ന് നടത്താനിരുന്ന ഫയൽ അദാലത്ത് മാറ്റി വച്ചു.
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴ കൂടാതെ 26 വരെയും 150 രൂപ പിഴയോടെ 28 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.