aadiratri-movie

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രിയിലെ ഗാനരംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലയാളത്തിന്റെ സ്വന്തം ബാഹുബലി എന്ന ടാഗോടെയാണ് ഗാനരംഗം ശ്രദ്ധേയമാകുന്നത്. അജു വർഗീസും തണ്ണീർ മത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത അനശ്വര രാജനും ഒന്നിക്കുന്ന പ്രണയ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ബിജു മേനോനാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ഞാനെന്നും കിനാവ് എന്ന് തുടങ്ങുന്ന ഗാനത്തിനു ബിജിബാലിന്റെ സംഗീതത്തിനു ആൻ ആമി, രഞ്ജിത്ത് ജയരാമൻ തുടങ്ങിയവരാണ് പാട്ട് പടിയിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. 4വർഷത്തിനു ശേഷം ബിജു മേനോൻ ജിബു ജേക്കബ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.