1. ഭൂരിഭാഗം പ്രവര്‍ത്തകരുടേയും അഭിപ്രായമാണ് താന്‍ പറഞ്ഞത് എന്ന് പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉറച്ച് നില്‍ക്കുന്നു. അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ഡി.സി.സി പ്രസിഡന്റ്. മുല്ലപ്പള്ളി രാമചന്ദ്രനെ കാണാന്‍ എത്തിയപ്പോഴാണ് പ്രതികരണം. കോന്നിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സാമുദായിക പരിഗണ വേണം. അടൂര്‍ പ്രകാശ് കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്ന് ബാബു ജോര്‍ജ്.
2. അതേസമയം, പത്തനംതിട്ട ഡി.സി.സിക്ക് എതിരെ ആഞ്ഞടിച്ച് എം.പി അടൂര്‍ പ്രകാശ്. കോന്നിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോന്നിയില്‍ ജാതി പ്രാതിനിധ്യം വേണം എന്ന വാദം തള്ളി അടൂര്‍ പ്രകാശ്. ഈഴവ സ്ഥാനാര്‍ത്ഥി വേണം എന്ന ഡി.സി.സിയുടെ വാദമാണ് തള്ളിയത്. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കേണ്ടത് എന്ന് അടൂര്‍പ്രകാശ്. പാര്‍ട്ടിയില്‍ നിന്ന് പലപ്പോഴും എതിര്‍പ്പ് നേരിടേണ്ടി വന്നു. ഡിസിസി പ്രസിഡന്റ് തനിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല എന്നും അടൂര്‍ പ്രകാശ്.
3. മരടിലെ അനധികൃത ഫ്ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതും ആയി ബന്ധപ്പെട്ട ഒരു ഹര്‍ജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കുരുത് എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
4. നിയമ ലംഘനം നടത്തുന്നവര്‍ക്ക് ഉള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവിനെ കുറിച്ച് അറിവില്ലെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. കുടി ഒഴിപ്പിക്കലിന് എതിരെ നിങ്ങള്‍ എത്രയും പെട്ടന്ന് സുപ്രീം കോടതിയെ സമീപിക്കു എന്നും കോടതി ഹര്‍ജിക്കാരോട് പറഞ്ഞു. നഷ്ട പരിഹാരം ആവശ്യമെങ്കില്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് നിര്‍മാതാക്കളെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യത്മാക്കിയിട്ടുണ്ട് എന്നും ഹൈക്കോടതി ചൂണ്ടി ക്കാട്ടി.
5. ഡല്‍ഹിയിലും സമീപ പ്രദേശമായ നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. ലാഹോറിന് വടക്ക് പടിഞ്ഞാറാണ് പ്രഭവകേന്ദ്രം. ഉത്തരേന്ത്യയില്‍ കശ്മീര്‍, ഡല്‍ഹി, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമാബാദിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം ഇനിയും പുറത്ത് വന്നിട്ടില്ല.
6. മഞ്ചേശ്വരത്ത് ഭാഷാ ന്യൂനപക്ഷത്തിന് പ്രാതിനിധ്യം വേണം എന്ന് ബി.ജെ.പിയിലും ആവശ്യം. പ്രാദേശിക ഘടകമാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ത്ഥി ആക്കണം എന്ന് സതീഷ്ചന്ദ്ര ഭണ്ഡാരിയും.
7. അതേസമയം, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ലീഗില്‍ പ്രതിഷേധം. മഞ്ചേശ്വരത്തിന് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയെ ആക്കാന്‍ അനുവദിക്കില്ല എന്ന് ഒരു വിഭാഗം. എം.സി കമറുദ്ദീനെ പരിഗണിച്ചതിന് പിന്നാലെ ആണ് എതിര്‍പ്പ്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് നാളത്തേക്ക് മാറ്റി. ലീഗില്‍ പൊട്ടിത്തെറി ഇല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി.
8. അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍ എം.എല്‍.എമാരുടെ അഭിപ്രായം പരിഗണിക്കും എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യ പ്രസ്ഥാവന പാടില്ല. സ്ഥാനര്‍ത്ഥിയെ കണ്ടെത്താന്‍ നാളെ തിരഞ്ഞെടുപ്പ് സമിതി വിളിക്കും എന്നും മുല്ലപ്പള്ളി. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യു.ഡി.എഫ് യോഗം.
9. കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതി മന്ദിരത്തില്‍ വൃദ്ധയ്ക്ക് മര്‍ദ്ദം ഏറ്റ സംവത്തില്‍ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍. നിര്‍ദേശം, മൂന്ന് ദിവസത്തിന് അകം റിപ്പോര്‍ട്ട് നല്‍കാന്‍. മറ്റ് അഗതി മന്ദിരങ്ങളിലും സാമൂഹ്യ ക്ഷേമ വകുപ്പ് ഓഡിറ്റിംഗ് നടത്തണം എന്ന് കമ്മിഷന്‍. അടുത്ത അദാലത്തില്‍ കൊച്ചി പള്ളുരുത്തി അഗതി മന്ദിരത്തിലെ സൂപ്രണ്ടിന്റെ മൊഴി എടുക്കും. വനിതാ കമ്മിഷന്‍ അംഗങ്ങള്‍ അഗതി മന്ദിരത്തില്‍ എത്തി തെളിവെടുത്തു. വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അഗതിമന്ദിരം സൂപ്രണ്ട് അന്‍വര്‍ ഹുസൈിനെ കഴിഞ്ഞ ദിവസം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്തേവാസികള്‍ ആയ രാധാമണി, കാര്‍ത്ത്യാനി എന്നിവര്‍ക്കാണ് സൂപ്രണ്ടിന്റെ മര്‍ദ്ദനമേറ്റത്. മകളെ ജോലി ചെയ്യിപ്പിച്ചത് ചോദിച്ചപ്പോള്‍ ആയിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
10. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിഴ കൂടാതെ ഇനി പുതുക്കി നല്‍കും. തീരുമാനം, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്തില്‍ നടന്ന യോഗത്തില്‍. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തി ഉള്ളില്‍ ലൈസന്‍സ് പുതുക്കുന്നവര്‍ക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുക.1000 രൂപയാണ് മുമ്പ് പിഴ ഈടാക്കി ഇരുന്നത്. ഈ പിഴ തുക ഒഴിവാക്കി ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിയെ തുടര്‍ന്നാണ് കാലാവധി കഴിഞ്ഞ് ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കി ഇരുന്നത്.
11. മുന്‍പ് പിഴ കൂടാതെ പുതുക്കാന്‍ 30 ദിവസത്തെ സാവകാശം ആണ് അനുവദിച്ചരുന്നത്. എന്നാല്‍ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസുമാത്രം വാങ്ങി പുതുക്കി നല്‍കാം എന്നാണ് പുതിയ നിര്‍ദേശം. ഈ ഭേദഗതി പ്രകാരം കാലാവധി കഴിുന്നതിന് ഒരു വര്‍ഷം മുന്‍പ് ലൈസന്‍സ് പുതുക്കാന്‍ അവസരമുണ്ട്. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പസാകണം ഇതാണ് താത്കാലികമായി നിറുത്തി വെച്ച്ത്