തിരുവനന്തപുരം: കൊച്ചിയിലെ മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിച്ചു. ഫോർട്ട് കൊച്ചി സബ് കളക്ടടർ സ്നേഹിൽ കുമാർ സിംഗിനാണ് ചുമതല നൽകിയിരിക്കുന്നത്. സമയബന്ധിതമായി പൊളിക്കൽ നടപടി പൂർത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്. മരടിനെ ഫ്ലാറ്റിൽ വെെദ്യുതി ബന്ധം വിഛേദിക്കാൻ കെ.എസ്.ഇ.ബിക്ക് നഗരസഭാ സെക്രട്ടറി കത്ത് നൽകി.