ഓ മൈ ഗോഡിന്റെ വേറിട്ട ഒരു പ്രാങ്ക് ആയിരുന്നു ഈ വാരം ചെയ്തത്. തിരുവനന്തപുരത്തെ ഐ.ടി പ്രൊഫഷണലിന് കൊച്ചിയിൽ വച്ച് ഭർത്താവും നാത്തൂനും മറ്റ് കുടുംബക്കാരും ചേർന്ന് നൽകിയ പണിയുടെ കഥയാണിത്. രാവിലെ ഒരു പ്ളോട്ട് നോക്കാനായി കുടുംബക്കാർ എല്ലാപേരും കാക്കനാട് എത്തുന്നു. ഈ സമയം കാർ ഓടിക്കുന്നത് പണി കൊടുക്കുന്ന ഐ.ടി പ്രൊഫഷണലാണ് ഈ യാത്രയിൽ വാഹനത്തിന് മുന്നിൽപ്പെടുന്ന ആളെ ഇടിക്കുന്നു.
തുടർന്ന് അയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നു. ഇനി കഥ നടക്കുന്നത് വൈകിട്ടാണ്. രാവിലെ വാഹനം ഇടിച്ച ആൾ മരിച്ചു എന്ന് പറഞ്ഞ് ഒരു എസ്, ഐ യും പോലീസുകാരും നാത്തൂന്റെ വീട്ടിൽ എത്തുന്നു. തുടർന്ന് നടക്കുന്ന രംഗങ്ങളാണ് ഓ മൈ ഗോഡിന്റെ ത്രില്ലിംഗ് രംഗങ്ങൾ