ഹൂസ്റ്റൻ: ഹൗഡി മോദി പരിപാടിക്കിനെ മോദി നടത്തിയ പ്രസ്താവനയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പാക്കിസ്ഥാനെക്കുറിച്ച് ഹൂസ്റ്റണിൽ മോദി നടത്തിയ പരാമർശം മോശമായിപ്പോയി. മോദി അങ്ങിനെ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. താനും ആ പ്രസ്താവന കേട്ടു, ആക്രമണോൽസുകമായിരുന്ന അത്. മോദി അങ്ങിനെ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ഞായറാഴ്ച അമേരിക്കയിൽ നടത്തിയ ഹൗഡി മോദി പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെ കടന്നാക്രമിച്ചത്. പാകിസ്ഥാൻ വിദ്വേഷം വളർത്തുന്നവരും ഭീകരവാദത്തിന് അഭയം നൽകുന്നവരുമാണ്. ഭീകരവാദത്തിനെതിരെ നിർണായക നടപടിക്ക് സമയമായി. അമേരിക്കയിലെ 9/11 ആക്രമണം ആയാലും മുംബൈയിലെ 26/11 ആയാലും അതിന്റെ ആസൂത്രകരെ കണ്ടെത്തിയത് എവിടെയാണ്? നിങ്ങൾക്കു മാത്രമല്ല, ലോകത്തിനാകെ ഈ ആളുകളെ അറിയാമെന്നും മോദി പറഞ്ഞു. പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് കൊണ്ടും പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. സ്വന്തം രാജ്യം നേരെ നടത്താൻ കഴിയാത്തവരാണ് കാശ്മീരിന് വേണ്ടി വാദിക്കുന്നതെന്നും മോദി പ്രസംഗത്തിൽ വ്യക്തമാക്കി.