ഹൈദരാബാദ് : ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാൻ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ സഹായിച്ച പരിശീലക കിം ജി ഹ്യൂൻ രാജിവച്ചു. കിമ്മിന്റെ ഭർത്താവിന് ന്യൂസിലൻഡിൽ വച്ച് പക്ഷാഘാതമുണ്ടായതിനാൽ പരിചരിക്കാനാണ് അവർ പോയത്. ആറു മാസത്തോളം കിമ്മിന് ന്യൂസിലൻഡിൽ കഴിയേണ്ടി വരുമെന്നതിനാലാണ് പരിശീലക സ്ഥാനം ഉപേക്ഷിച്ചത്. ലോക ചാമ്പ്യൻഷിപ്പിന് ശേഷം ചൈന ഒാപ്പണിനിറങ്ങിയ സിന്ധു രണ്ടാം റൗണ്ടിൽ അട്ടിമറിക്കപ്പെട്ടിരുന്നു.