മഹാ മുംബയ് മെട്രോ ഓപ്പറേഷൻ കോർപ്പറേഷനിൽ നോൺ എക്സിക്യുട്ടീവുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
1053 ഒഴിവുണ്ട്.ഡിഗ്രി/ ഡിപ്ലോമ/ ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം.മറാത്തിഭാഷ അറിയുന്നവരായിരിക്കണം അപേക്ഷകർ.സ്റ്റേഷൻ മാനേജർ 18, സ്റ്റേഷൻ കൺട്രോളർ 120, സെക്ഷൻ എൻജിനീയർ 136, ജൂനിയർ എൻജിനീയർ 30, ട്രെയിൻ ഓപ്പറേറ്റർ (ഷണ്ടിങ്) 12, ചീഫ് ട്രാഫിക് കണ്ട്രോളർ 6, ട്രാഫിക് കൺട്രോളർ 8, ജൂനിയർ എൻജിനീയർ(എസ്.ആൻഡ്.ടി.) 4, സേഫ്റ്റി സൂപ്പർവൈസർ I 1, സേഫ്റ്റി സൂപ്പർവൈസർ II 4, സീനിയർ സെക്ഷൻ എൻജിനീയർ 30, ടെക്നീഷ്യൻ I 75, ടെക്നീഷ്യൻ-II 287, സീനിയർ സെക്ഷൻ എൻജിനീയർ (സിവിൽ) 7, സെക്ഷൻ എൻജിനീയർ(സിവിൽ) 16, ടെക്നീഷ്യൻ (സിവിൽ) I 9, ടെക്നീഷ്യൻ (സിവിൽ) II 26, സീനിയർ സെക്ഷൻ എൻജിനീയർ (ഇ.ആൻഡ്.എം.) 3, സെക്ഷൻ എൻജിനീയർ .(ഇ.ആൻഡ്.എം.) 6, ടെക്നീഷ്യൻ (ഇ.ആൻഡ്.എം.) I 5, ടെക്നീഷ്യൻ (ഇ.ആൻഡ്.എം.) II 11, ഹെൽപ്പർ 13, സീനിയർ സെക്ഷൻ എൻജിനീയർ (എസ്.ആൻഡ്.ടി.) 18, സെക്ഷൻ എൻജിനീയർ(എസ്.ആൻഡ്.ടി.) 36, ടെക്നീഷ്യൻ (എസ്.ആൻഡ്.ടി.) I 42, ടെക്നീഷ്യൻ (എസ്.ആൻഡ്.ടി.) II 97,സെക്യൂരിറ്റി സൂപ്പർവൈസർ 4, ഫിനാൻസ് അസിസ്റ്റന്റ് 2, സൂപ്പർവൈസർ (കസ്റ്റമർ റിലേഷൻ) 8, കൊമേഴ്സ്യൽ അസിസ്റ്റന്റ് 4, സ്റ്റോർ സൂപ്പർവൈസർ2, ജൂനിയർ എൻജിനീയർ (സ്റ്റോഴ്സ്) 8, എച്ച്.ആർ.അസിസ്റ്റന്റ് I 1, എച്ച്.ആർ.അസിസ്റ്റന്റ് II 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഓൺലൈനായി അപേക്ഷിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ്: mmrda.maharashtra.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഒക്ടോബർ 8.
ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡിൽ
ഒ.എൻ.ജി.സി പെട്രോ അഡിഷൻസ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് കേഡറിൽ ഒഴിവുണ്ട്. മാർക്കറ്റിംഗ് 16, മെറ്റീരിയൽസ് മാനേജ്മെന്റ് 2, മെക്കാനിക്കൽ മെയിന്റനൻസ് 1, ഇലക്ട്രിക്കൽ മെയിന്റനൻസ് 1, ഇൻസ്ട്രുമെന്റേഷൻ മെയിന്റനൻസ് 1 എന്നിങ്ങനെയാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദവും എംബിഎയുമുള്ളവർക്ക് ബന്ധപ്പെട്ട തസ്തികകളിൽ അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബിരുദമുള്ളവർക്കും തൊഴിൽ പരിചയമുള്ളവർക്കും മുൻഗണന. പ്രായം യോഗ്യത സംബന്ധിച്ച് വിശദവിവരം website ലുണ്ട്. www.opalindia.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 6.
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ
കേന്ദ്രസർക്കാരിന്റെ ഡിപാർട്മെന്റ് ഒഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിക്കൽ ഓഫീസറുടെ 200 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്കാണ് നിയമനം. യോഗ്യത ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്/മെക്കാനിക്കൽ/ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.www.ecil.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 വൈകിട്ട് 4.
രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ
രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ പ്രൊഫഷണലുകൾക്ക് അവസരം. എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടിവ് തസ്തികകളിലായി 84 ഒഴിവുണ്ട്.എക്സിക്യൂട്ടീവ് തസ്തികകളിൽ കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കെമിക്കൽ ലാബ്, ഐടിഎച്ച്ആർ, പിആർ, വെൽഫെയർ, എഫ്ആൻഡ്എ, മെറ്റീരിയൽസ്, കമ്പനി സെക്രട്ടറിയറ്റ്, ലീഗൽ, മെഡിക്കൽ വിഭാഗങ്ങളിലായി എൻജിനിയർ/ഓഫീസർ, അസി. മാനേജർ, ഡെപ്യൂട്ടി മാനേജർ/ഡെപ്യൂട്ടി സിഎംഒ, സീനിയർ മാനേജർ, ചീഫ് മാനേജർ/കമ്പനി സെക്രട്ടറി/സീനിയർ സിഎംഒ, സീനിയർ കെമിസ്റ്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടത്. നോൺഎക്സിക്യൂട്ടീവ് തസ്തിക വർക്കർ കാറ്റഗറിയാണ്. സെക്രട്ടേറിയൽ, പാരാമെഡിക്കൽ വിഭാഗങ്ങളിലാണ് അവസരം. www.nationalfertilizers.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 6. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 14.
റെയിൽവേയിൽ മൾടി ടാസ്കിംഗ് സ്റ്റാഫ്
നോർത്തേൺ റെയിൽവേയുടെ കൊമേഴ്സ്യൽ ഡിപാർട്മെന്റിന്റെ കാറ്ററിംഗ് യൂണിറ്റിൽ മൾടി ടാസ്കിംഗ് സ്റ്റാഫിന്റെ 118 ഒഴിവുണ്ട്. സർവീസ് വിഭാഗത്തിൽ 94 ഒഴിവും കുക്കിംഗ് വിഭാഗത്തിൽ 24 ഒഴിവുമാണുള്ളത്. യോഗ്യത കുറഞ്ഞത് പത്താം ക്ലാസ് ജയിക്കണം. ബന്ധപ്പെട്ട വിഭാഗത്തിൽ സാങ്കേതിക യോഗ്യത വേണം. www.rrcnr.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.
ആസാം റൈഫിൾസ് പബ്ളിക് സ്കൂൾ
റൈഫിൾസ് പബ്ളിക് സ്കൂൾ (എ.ആർ.പി.എസ്) പി.ജി.ടീച്ചർ, പ്രിൻസിപ്പാൾ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: assamriflesschool.org. ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ് ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡ് അപ്രന്റീസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.thdc.co.in. വിലാസം: Sr. Manager (P&A) THDC India Ltd. Bhagiratl1i Puram, Tehri Garhwal,(Uttarakhand), ഓൺലൈനായി അപേക്ഷിക്കാൻ Tehri-249124. apprenticeship.gov.in എന്ന വെബ്സൈറ്റ് കാണുക.
എസ്.ബി.ഐയിൽ 700 അപ്രന്റിസ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് 700 ഒഴിവുണ്ട്. ഹരിയാന 150, പഞ്ചാബ് 400, ഹിമാചൽ പ്രദേശ് 150 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബിരുദം. പ്രായം 20‐28. 2019 ആഗസ്റ്റ് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഒരുവർഷത്തേക്കാണ് പരിശീലനം. ഓൺലൈൻ ഒബ്ജക്ടീവ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒരു മണിക്കൂർ സമയത്തെ പരീക്ഷയിൽ നൂറുമാർക്കിന്റെ നൂറുചോദ്യങ്ങളുണ്ടാകും. പരീക്ഷാമാധ്യമം ഇംഗ്ലീഷ്/ഹിന്ദി. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. പ്രാദേശികഭാഷാ പരീക്ഷ ഹിന്ദിയിലോ ബന്ധപ്പെട്ട സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലോ ആയിരിക്കും. https://bank.sbi/careers അല്ലെങ്കിൽ വേhttps://www.sbi.co.in/ careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 6.
ഡൽഹി ജില്ലാ കോടതിയിൽ
ഡൽഹി ജില്ലാ കോടതിയിൽ വിവിധ തസ്തികകളിലായി 315 ഒഴിവുണ്ട്. പേഴ്സണൽ അസി. 227, സീനിയർ പേഴ്സണൽ അസി. 17 , ജൂനിയർ ജുഡീഷ്യൽ അസി. 62, ഡാറ്റ എൻട്രി ഓപറേറ്റർ 9 എന്നിങ്ങനെയാണ് ഒഴിവ്. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.https://delhicourts.nic.in വഴി ഓൺലൈനായി ഒക്ടോബർ ആറ് വരെ അപേക്ഷിക്കാം.
സെയിലിൽ 463 ഒഴിവുകൾ
സ്റ്രീൽ അതോറിട്ടി ഒഫ് ഇന്ത്യ 463 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ കം ടെക്നീഷ്യൻ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി, അറ്റൻഡർകം ടെക്നീഷ്യൻ തസ്തികകളിലാണ് ഒഴിവ്. യോഗ്യത: എട്ട്/പത്ത്/ഡിപ്ളോമ. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 11. വിശദവിവരങ്ങൾ: www.sail.co.in
നാളികേര വികസന ബോർഡിൽ
നാളികേര വികസന ബോർഡിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്.ഇന്റർവ്യൂ 27ന് കൊച്ചിയിൽ .വിശദവിവരങ്ങൾ: coconutboard.nic.in
പി.ആർ.ഡി ഇന്റർനെറ്റ് റേഡിയോയിൽ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആരംഭിക്കുന്ന ഇന്റർനെറ്റ് റേഡിയോയിൽ പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ, സിസ്റ്റം മാനേജ്മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായവരുടെ പാനൽ രൂപീകരിക്കുന്നു.ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്/ പ്രൊഡ്യൂസർ തസ്തികയിൽ ജോലി ചെയ്തവരും ബിരുദവും മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയവും ഉള്ളവർക്ക് പ്രോഗ്രാം മാനേജർ/ ഡ്യൂട്ടി ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം.പ്ലസ്ടു, ഓഡിയോ സ്ട്രീമിംഗ് വെബ്കാസ്റ്റിംഗ് എന്നിവയിൽ പരിചയം, ഇലക്ട്രോണിക്സ് പശ്ചാത്തലം ഉള്ളവർക്ക് സിസ്റ്റം മാനേജ്മെന്റ് & ഓപ്പറേഷൻ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം.വേതനം യഥാക്രമം 1600 രൂപ, 700 രൂപയാണ്. അപേക്ഷകൾ ഒക്ടോബർ എട്ടിനകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
കോഴിക്കോട് ഐ.ഐ.എമ്മിൽ
കോഴിക്കോട് ഐ.ഐ.എമ്മിൽ അസി. പ്രൊഫസർ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് സംവരണവിഭാഗത്തിലുള്ളവർക്ക് (എസ്സി, എസ്ടി, ഒബിസി) സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നിയമനം നൽകും. ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ്, ഫിനാൻസ് ‐അക്കൗണ്ടിങ് ആൻഡ് കൺട്രോൾ, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ് ഇൻ മാനേജ്മെന്റ്, മാർക്കറ്റിങ് മാനേജ്മെന്റ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആൻഡ് ഓപറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൺ റിസോഴ്സ് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി/തത്തുല്യം(ബിരുദാനന്തര ബിരുദം ഒന്നാം ക്ലാസ്സോടെ ജയിക്കണം), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. www.iimk.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11.
ഷീ-ടാക്സി – വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു
കേരള സർക്കാരിന്റെ കീഴിലുളള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടികളിൽ പ്രധാനപ്പെട്ട ഷീ-ടാക്സി പദ്ധതി മുഴുവൻ ജില്ലകളിലും വ്യാപിപ്പി ക്കുന്നതിന്റെ ഭാഗമായി വനിതാ ഡ്രൈവർമാർ, ടാക്സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.താത്പര്യമുളളവർ സെപ്: 26ന് മുൻപ് 7306701200 എന്ന നമ്പരിൽ ബന്ധപ്പെടണം
ഹെവി എൻജിനിയറിംഗ് കോർപറേഷൻ
ഹെവി എൻജിനിയറിംഗ് കോർപറേഷനിൽ 60 ഒഴിവുകൾ. ഇലക്ട്രീഷ്യൻ, ഫിറ്റർ, ഫോർഗർ കം ഹീറ്റ് ട്രീറ്റർ, ഫൗണ്ട്രിമാൻ, മെഷ്യനിസ്റ്റ്, മൗൾഡർ, റിഗ്ഗർ കം ക്രെയിൻ ഓപ്പറേറ്റർ, ടർണർ, വെൽഡർ കം ഗ്യാസ് കട്ടർ എന്നിങ്ങനെയാണ് തസ്തികകൾ. പ്രായ പരിധി: 33 . അപേക്ഷികണ്ട അവസാന തീയതി: ഒക്ടോബർ 4 . വിശദവിവരങ്ങൾക്ക്: www.hecltd.com