റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഇൻ ഗ്രേഡ് ബി (ഡിആർ) ജനറൽ 156, ഓഫീസർ ഇൻ ഗ്രേഡ് ബി (ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച് 20, ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് 23 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത ഓഫീസർ (ജനറൽ) 60 ശതമാനം മാർക്കോടെ ബിരുദം(പത്താം ക്ലാസ്സിലും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം), ഡിഇപിആറിൽ യോഗ്യത ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ഫിനാൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. ഡിഎസ്ഐഎമ്മിൽ യോഗ്യത സ്റ്റാറിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സിൽ(ഐഐടി ഖോരഗ്പൂർ)/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സ്(ഐഐടി ബോംബെ) എന്നിവിടങ്ങളിൽനിന്ന് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം. പ്രായം 21‐30. 2019 സെപ്തംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുന്നത്.രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.ഒന്നാം ഘട്ട പരീക്ഷ നവംബർ ഒമ്പതിനായിരിക്കും.കണ്ണൂർ , കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. രണ്ടാം ഘട്ട പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമായിരിക്കും കേന്ദ്രങ്ങൾ.അപേക്ഷാഫീസ് 850 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാർക്ക് നൂറുരൂപ മതി. www.rbi.org.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 11.
ഭാരത് ഇലക്ട്രോണിക്സിൽ110 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എൻജിനീയറുടെ 60 ഒഴിവുകളിലേക്കും അപ്രന്റിസിന്റെ 50 ഒഴിവുകളിലേക്കുംനിയമനം നടത്തുന്നു. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്.50 ഗ്രാഡ്വേറ്റ് എൻജിനിയറിംഗ് അപ്രന്റിസ്.മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ എന്നീ ട്രേഡുകളിലാണ് അവസരം:ഒരു വർഷമാണ് പരിശീലനം. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ബിടെക്.2016 ഒക്ടോബർ 31 നോ അതിനു ശേഷമോ യോഗ്യത നേടിയവർക്കാണ് അവസരം. പ്രായപരിധി: 25 വയസ്. അർഹരായവർക്ക്ചട്ടപ്രകാരം ഇളവുണ്ട്. സ്റ്റൈപ്പൻഡ്: 11110 രൂപ.30 സീനിയർ അസിസ്റ്റന്റ് എൻജിനീയർ/ഇ12019 സെപ്റ്റംബർ ഒന്നിനോ അതിന് മുൻപോ ഇന്ത്യൻ പ്രതിരോധ സേനകളിൽ നിന്നും (ആർമി/എയർ ഫോഴ്സ്/നേവി) JCOറാങ്കിൽ വിരമിച്ച വിമുക്തഭടൻമാർക്കാണ് അവസരം. 3/5 വർഷത്തേക്കാണ് നിയമനം.യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/മെക്കാനിക്കൽ വിഭാഗത്തിൽ ഒന്നാം ക്ലാസോടെത്രിവൽസര ഡിപ്ലോമ (പട്ടികവിഭാഗക്കാർക്ക് പാസ് ക്ലാസ് മതി). ഉയർന്നപ്രായം: 50 വയസ്. അർഹരായവർക്ക്ചട്ടപ്രകാരം ഇളവുണ്ട്. ശമ്പളം: 30000-120000 രൂപ.30 എൻജിനീയർഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനീയർ ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനം.ഹൈദരാബാദ്, ഭട്ടിൻഡ എന്നിവിടങ്ങളിലാണ് അവസരം. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.bel-india.inഐടിഐ അപ്രന്റിസ്ഐടിഐക്കാർക്ക് ബെംഗളൂരുവിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപിന് അവസരം. എഴുത്തുപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.ഫിറ്റർ, ഇലക്ട്രീഷ്യൻ, ഡിഎൻഎം, സിഒപിഎ/ പിഎഎസ്എഎ, ടർണർ, വെൽഡർ, മെഷീനിസ്റ്റ്, മെക്കാനിക്റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ആൻഡ് ഇലക്ട്രോപ്ലേറ്റർ വിഭാഗങ്ങളിൽ സെപ്റ്റംബർ 24നും ഇലക്ട്രോണിക്മെക്കാനിക് വിഭാഗത്തിൽ 25നുമാണ് തിരഞ്ഞെടുപ്പ്. യോഗ്യത: 2016 ജൂൺ ഒന്നിനോ അതിനു ശേഷമോ ഐടിഐപാസായവരായിരിക്കണം. ഉയർന്നപ്രായം: 21 വയസ്. വിശദവിവരങ്ങൾക്ക്: www.bel-india.in.
റൈറ്റ്സ് ലിമിറ്റഡ്
റൈറ്റ്സ് ലിമിറ്റഡ് സൈറ്റ് ഇൻസ്പെക്ടർ , കാഡ് ഓപ്പറേഷൻ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.ഒക്ടോബർ 10 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: rites.com നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (എൻഎഫ്എൽ) സ്റ്റെനോഅസിസ്റ്റന്റ്, സ്റ്രാഫ് നഴ്സ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: rites.com.
പ്രസാർ ഭാരതിയിൽ
പ്രസാർ ഭാരതിയിൽ അവതാരികയാകാം. പ്രായ പരിധി: 60. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 11 .വിശദവിവരങ്ങൾ: prasarbharati.gov.in
ഗോവ ഷിപ്പ്യാർഡിൽ
ഗോവ ഷിപ്പ്യാർഡിൽ വിവിധ തസ്തികകളിൽ ഒഴിവ്.
അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 7.വിശദവിവരങ്ങൾ: goashipyard.in.
ആവിൻ മിൽക്കിൽ
ആവിൻ മിൽക്കിൽ എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ ഒഴിവ്. പ്രായം : 18 - 30. അപേക്ഷിക്കണ്ട അവസാന തീയതി : ഒക്ടോബർ 3 . വിശദവിവരങ്ങൾക്ക്:aavinmilk.com
എൽ.പി.എസ്.സിയിൽ
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ ഫിറ്റർ, ടർണർ, ഇലക്ട്രോണിക് മെക്കാനിക്ക്, മെക്കാനിക്കൽ, ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിൽ ഒഴിവ്. യോഗ്യത: പത്ത്/ഐടിഐ/ ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 3. വിശദവിവരങ്ങൾക്ക്: www.lpsc.gov.in.
.
ധനലക്ഷ്മി ബാങ്കിൽ
ധനലക്ഷ്മി ബാങ്കിൽ ട്രഷറി ഓഫീസർ തസ്തികയിൽ ഒഴിവ്. മുംബൈയിലാണ് നിയമനം. വിശദവിവരങ്ങൾക്ക്:www.dhanbank.com.പ്രായ പരിധി: 40. അവസാന തീയതി : സെപ്തംബർ 30.
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ
കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വിവിധ അനദ്ധ്യാപക തസ്തികകളിൽ 59 ഒഴിവുണ്ട്. പ്രൈവറ്റ് സെക്രട്ടറി, എസ്റ്റേറ്റ് ഓഫീസർ, അസി. എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, സെകഷൻ ഓഫീസർ, അസിസ്റ്റന്റ്, സീനിയർടെക്നിക്കൽ അസി.(കംപ്യൂട്ടർ), പേഴ്സണൽ അസി., സീനിയർ ടെക്നിക്കൽ അസി.(ലാബ്), നേഴ്സിങ് ഓഫീസർ, പ്രൊഫസഷണൽ അസി., യുഡിസി, സെക്യൂരിറ്റി ഇൻസ്പക്ടർ, ഫാർമസിസ്റ്റ്, ലൈബ്രറി അസി., ലബോറട്ടറി അസി., എൽഡിസി, ഡ്രൈവർ, ലൈബ്രറി അറ്റൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, മെഡിക്കൽ അറ്റൻഡന്റ്/ഡ്രസ്സർ, എംടിഎസ്/പ്യൂൺ/ ഓഫീസർ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. www.cuk.ac.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്.