ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ്ഭാരത് അഭിയാൻ സമഗ്രമായി നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ മൈക്രോ സോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സാണ് മോദിക്ക് ഗോൾക്കീപേഴ്സ് ഗ്ലോബൽ അവാർഡ് സമ്മാനിച്ചത്. അസമത്വം തടയുന്നതിനും ദാരിദ്ര്യനിർമാർജനത്തിനും വേണ്ടി ലോകനേതാക്കളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്.
ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കുക എന്ന ഗാന്ധിജിയുടെ സ്വപ്‌നം ഇപ്പോൾ സാക്ഷാത്‌കരിക്കപ്പെട്ടുവെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് മോദി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ മൂന്ന് ലക്ഷം ആളുകൾ രോഗങ്ങളിൽ നിന്ന് രക്ഷപ്പെട്ടതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു ക്യാംപയിൻ ഇതുവരെ ഇന്ത്യ കേട്ടിട്ട് പോലുമില്ല. ഗാന്ധിജിയുടെ 150ആം ജന്മദിനത്തിൽ ഇത്രയും വലിയ അവാർഡ് ലഭിച്ചത് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നു. 130 കോടി ജനങ്ങൾ ഒരു മനസോടെ ഒരുമിക്കുമ്പോൾ എന്ത് മാറ്റവും അനായാസം നേടാൻ കഴിയുമെന്നും മോദി വ്യക്തമാക്കി.
മഹാത്മാഗാന്ധിയ്‌ക്ക് ആദരം അർപ്പിച്ചുകൊണ്ട് 2014 ഒക്‌ടോബറിലാണ് മോദി സ്വച്ഛ്ഭാരത് അഭിയാൻ പദ്ധതി തുടങ്ങുന്നത്. ഗ്രാമങ്ങളെ വെളിയിട വിസർജനമാക്കി കൊണ്ടും ശരിയായ മാലിന്യസംസ്‌ക്കരണത്തിലൂടെയും രാജ്യത്തെ വൃത്തിയായി സൂക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യം വച്ചിരുന്നത്. ജനങ്ങളുടെ ശീലങ്ങളെ മാറ്റാൻ ലക്ഷ്യം വച്ചുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ് സ്വച്ഛ്ഭാരത് എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.
ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ മൈക്രോ സോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സാണ് മോദിക്ക് ഗോൾക്കീപേഴ്സ് ഗ്ലോബൽ അവാർഡ് സമ്മാനിച്ചത്. അസമത്വം തടയുന്നതിനും ദാരിദ്ര്യനിർമാർജനത്തിനും വേണ്ടി ലോകനേതാക്കളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്തരമൊരു അവാർഡ് നൽകുന്നത്.