ദൈവത്തിന്റെ കരങ്ങളായിരുന്നു അത്, ലോറിക്കടിയിലേക്ക് പോകുമായിരുന്ന സൈക്കിൾ യാത്രികനെ പിന്നിൽ നിന്നും പിടിച്ചുവച്ച് രക്ഷിച്ചത് തീർച്ചയായും ഒരു മനുഷ്യനായിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. തമിഴ്നാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ധീരമായ ഇടപെടലിലും ജാഗ്രതയിലും രക്ഷിക്കാനായത് ഒരു ബാലന്റെ ജീവനാണ്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ തിരക്കേറിയ ഒരു ജംഗ്ഷനിലാണ് സംഭവമുണ്ടായത്. അശ്രദ്ധമായി സൈക്കിളിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന ബാലന് മുന്നിലായി ഇരമ്പിയെത്തുന്ന ലോറിയാണ് വീഡിയോയിലുള്ളത്. മരണത്തിന്റെ മുഖത്തുനിന്നും ബാലൻ സഞ്ചരിച്ച സൈക്കിളിന്റെ പിന്നിൽ പിടിച്ചു വലിച്ച് ട്രാഫ്ക് പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തമിഴ്നാട് പൊലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.