ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് മെഷിനുകളിൽ വിവി പാറ്റ് സംവിധാനം ഉൾപ്പെടുത്തിയതോടെ വോട്ടിംഗ് തിരിമറി എളുപ്പമായെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. നേരത്തെ ബാലറ്റ് യൂണിറ്റ് കൺട്രോൾ യൂണിറ്റുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. പക്ഷെ അവയിപ്പോൾ വിവിപാറ്റിലൂടെയാണ് കണക്ട് ചെയ്യുന്നത്. അതിനർത്ഥം നിങ്ങൾ ബാലറ്റ് യൂണിറ്റിൽ അമർത്തുന്ന വോട്ട് നേരിട്ട് അല്ല കൺട്രോൾ യൂണിറ്റിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് എന്നാണ്. വിവിപാറ്റാണ് കൺട്രോൾ യൂണിറ്റുമായി ആശയവിനിമയം നടത്തുന്നതെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കണ്ണൻ ഗോപിനാഥന്റെ പ്രതികരണം.
വിവിപാറ്റ് ഒരു മെമ്മറിയും പ്രിന്റർ യൂണിറ്റും മാത്രമുള്ള ലളിതമായ പ്രൊസസറാണ്. പ്രൊസസറും പ്രോഗ്രാം ചെയ്യാവുന്ന മെമ്മറിയുമുള്ള എന്തും ഹാക്ക് ചെയ്യാനാകുമെന്ന് കണ്ണൻ ഗോപിനാഥൻ പറയുന്നു. ഇതിൽ ഏതെങ്കിലും മാൽവെയർ ഡൗൺലോഡ് ചെയ്താൽ ഈ സിസ്റ്റം മുഴുവൻ തകിടം മറിയും. ഇങ്ങനെ വിവിപാറ്റിലൂടെ വോട്ടിംഗ് പ്രക്രിയയിൽ മുഴുവൻ തിരിമറി നടത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
On why now & why not while being in the service?
— Kannan Gopinathan (@naukarshah) September 24, 2019
I did raise it on two occasions. During the ECI training of Returning Officers at the IIIDEM, and later at the time of commissioning with ECIL.
So now without attributing any malafide, I would like to put my concerns out. 3/n
കഴിഞ്ഞ ആഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്നും രാജിവച്ചത്. ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കണ്ണൻ ഗോപിനാഥൻ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്രാനഗർ ഹവേലി എന്നിവിടങ്ങളിലെ ഊർജ സെക്രട്ടറിയായിരിക്കെയാണ് രാജി.
That is dangerous!
— Kannan Gopinathan (@naukarshah) September 24, 2019
For VVPAT now controls two things.
1. What is being shown to the public in the form of paper slips. Or the perception & trust factor.
2. What is actually getting registered in the Control Unit as a vote. Or the actual vote factor. 4/n pic.twitter.com/U2dIn8HLH2
രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്നതുമാണ് തന്റെ രാജിക്കുള്ള കാരണമെന്ന് കണ്ണൻ ഗോപിനാഥൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലേത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. മൗലികാവകാശം നിഷേധിക്കപ്പെട്ട ആളുകളാണ് രാജ്യത്തുള്ളത്. കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥയാണ്. ഹർജിയുമായി ചെന്നാൽ രണ്ടാഴ്ച കഴിഞ്ഞ് വരാനാണ് പറയുകയെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.
അതേസമയം, വട്ടിയൂർകാവ് ഉപതിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കാര്യത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും കണ്ണൻ ഗോപിനാഥ് വ്യക്തമാക്കി. മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കണ്ണൻ ഗോപിനാഥനെ പരിഗണിക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.