odiyan-

ഒടിവിദ്യകളുടെ കഥ പറഞ്ഞ് മലയാളികളെ വിസ്മയിപ്പിച്ച മോഹൻലാൽ ചിത്രം ഒടിയന്റെ വിജയത്തിന് പ്രാർത്ഥനയോടെ കാവടിയെടുത്ത് സംവിധായകൻ ശ്രീകുമാർ മേനോൻ. കാവടി എടുത്ത് ക്ഷേത്രദർശനം നടത്തുന്ന ചിത്രം ശ്രീകുമാർ മേനോൻ ട്വിറ്ററിൽ പങ്കുവച്ചു. അടുത്തിടെ ആശിർവാദിൻെറ ബാനറിൽ നിർമ്മിച്ച ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായി കൊച്ചിയിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഒടിയനിലെ അണിയറപ്രവർത്തകർക്കൊപ്പം ചിത്രത്തിൽ ഒടിയനായി വേഷമിട്ട മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പങ്കെടുത്തിരുന്നു. ഒടിയൻ, ലൂസിഫർ,ഇട്ടിമാണി എന്നീ മോഹൻലാൽ ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായിട്ടാണ് 'ആശീർവാദത്തോടെ ലാലേട്ടൻ' എന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഇതേ വേദിയിൽ തന്നെ മോഹൻലാൽ ചിത്രങ്ങളായ മരയ്ക്കാർ, എംപുരാൻ, ബറോസ് എന്നീചിത്രങ്ങളുടെ വിശേഷങ്ങളും പുറത്തുവിട്ടിരുന്നു.

odiyan-team

തന്റെ അഭിനയ ജീവിതത്തിൽ എടുത്തുപറയാവുന്ന ചിത്രമായിരുന്നു ഒടിയൻ. ഒരുപാട് കാര്യങ്ങൾ ആ സിനിമയെച്ചൊല്ലി ഉണ്ടായെങ്കിലും അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികൾ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു. ഒടിയനിൽ അഭിനയിച്ചതിലൂടെ തന്റെ ജീവിതത്തിന്റെ വീക്ഷണം മാറിയെന്നും അഭിനേതാവ് എന്ന നിലയിലും ഒടിയൻ തന്നെ സ്വാധീനിച്ചെന്നും അതിന് സംവിധായകൻ ശ്രീകുമാറിനോട് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

Thanks giving to Lord Muruka for the success of Odiyan. ⁦@Mohanlalpic.twitter.com/d2zCUIeiZN

— shrikumar menon (@VA_Shrikumar) September 24, 2019