മിമിക്രി കലാരംഗത്തു നിന്നും മലയാള സിനിമയിലേക്കെത്തിയ നടനാണ് കലാഭവൻ നവാസ്. 1995ൽ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾചെയ്തു. തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, വെട്ടം,വൺമാൻ ഷോ,ചട്ടമ്പിനാട്, എ.ബി.സി.ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാൻ നവാസിനായി.
മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുമ്പോഴും ജീവിതത്തിൽ അൽപം തിരക്കിലുമാണ് താരം. സിനിമ സീരിയൽ താരമായ രഹ്‌നയെയാണ് നവാസ് ജീവത സഖിയാക്കിയത്. സിനിമയിലെയും ജീവതത്തിലെയും തന്റെ അനുഭവങ്ങൾ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്ററാറിലൂടെ പങ്കുയവയ്‌ക്കുകയാണ് നവാസ്. ഇതിനിടെ അഭിമുഖത്തിനായി രാവിലെത്തന്നെ എത്തിയ അവതാരകയോട് താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "ഞങ്ങൾ ബെഡീന്ന് എണീക്കുമ്പോൾ തന്നെ വരുമെന്ന് വിചാരിച്ചില്ല കേട്ടോ?"എന്നായിരുന്നു നവാസ് എലീനയോട് പറഞ്ഞത്. പിന്നീട് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ക്ഷണിച്ചു. കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം വിശേഷങ്ങൾ പറയാൻ തുടങ്ങി.
മലയാള സിനിമയിൽ പ്രഗത്ഭരായ ആളുകൾ ജനിച്ചുവളർന്ന വടക്കാഞ്ചേരിയാണ് നവാസിന്റെ സ്വദേശം. തന്റെ അമ്മയാണ് തനിക്ക് എല്ലാ സപ്പോർട്ടും നൽകിയതെന്നും താരം പറയുന്നു. "തൃശൂരിനും ഷോർണൂറുനും ഇടയ്ക്കുള്ള ഗ്രാമത്തിലാണ് സ്വദേശം. ലോക മലയാളികൾ ഒരുപാട് ആരാദിച്ചിരുന്ന പ്രഗത്ഭരായ ആളുകൾ ജനിച്ച് വളർന്നനാട്. ഡയറക്ടർ ഭരതൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഹെെദരാലി, അച്ഛൻ അബൂബക്കർ ഇവരൊക്കെ അവിടെ ജനിച്ച് വളർന്നവരാണ്.
ഇവരെക്കണ്ടുകൊണ്ടാണ് ഞാനും വളരുന്നത്. അത്രയൊന്നും എത്താൻ സാധിച്ചില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബാപ്പ അറിഞ്ഞുകൊണ്ട് ഒരു സപ്പോർട്ടൊന്നും ചെയ്തിട്ടില്ല. കാരണം ബാപ്പയൊന്നും വന്ന വഴി അതല്ല. അവർ സ്വയം അദ്ധ്വാനിച്ച് സ്വന്തം സ്റ്റേജുകൾ കണ്ടെത്തി അവരുടെ കൂട്ടായ്മയിൽ കൂട്ടുകാരൊക്കെ ഒന്നിച്ച് കാര്യങ്ങൾ ചെയ്ത് വന്നവരാണ്"-നവാസ് പറഞ്ഞു.
ക്രിയേറ്റിവിറ്റി സ്വന്തം തന്നെ ഉണ്ടാക്കട്ടെ എന്നാണ് ബാപ്പ ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു. "ബാപ്പ നാടകം നിറുത്തി രണ്ടാം വരവാണ് സിനിമയിൽ. ആധാരം, വളയം, വാത്സല്യം, ഭൂമി ഗീതം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ ഭരതേട്ടനുമായുള്ള സുഹൃത്ത് ബന്ധം വച്ച് അദ്ദേഹം നിർബന്ധിച്ചാണ് ബാപ്പ "കേളി" എന്ന പടത്തിൽ അഭിനയിച്ചത്. ലോഹിത് സാറിന് ബാപ്പയെ പണ്ടുമുതൽക്കെ അറിയാം അദ്ദേഹം ബാപ്പയ്ക്കു വേണ്ടി എഴുതിയ കഥാപാത്രങ്ങളാണ് നേരത്തെ പറഞ്ഞ സിനിമയിൽ. അങ്ങനെ ബാപ്പച്ചിയുടെ പെർഫോർമൻസ് കാണാൻ പിന്നീടൊരു ഭാഗ്യമുണ്ടായെന്നും നവാസ് ഓർത്തെടുത്തു.
നടൻ തിലകൻ ചേട്ടനും ബാപ്പയും ഒരു മിച്ച് നാടകം കളിച്ചിരുന്നതാണ്. ബാപ്പയുടെ നാടകം കാണാൻ പോയ കാര്യങ്ങളൊക്കെ നെടുമുടി ചേട്ടൻ പറയാറുണ്ട്. ബാപ്പ മരിക്കുന്നതിന് മുമ്പ് കുറെ നല്ല പടങ്ങൾ ചെയ്തു. ഉമ്മച്ചി മാത്രമാണ് എന്റെ അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നതെന്നും സിനിമ ചെയ്യാൻ ഒരു പാട് പേരുണ്ട് അവർ ചെയ്യട്ടെ എന്നും നവാസ് പറയുന്നു. പ്രേഷകർ തരുന്ന അംഗീകാരം തന്നെയാണ് അവാർഡെന്നും താരം വ്യക്തമാക്കി.