സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മിക്ക ആളുകളും മുഖത്തിന് നൽകുന്ന അത്ര പ്രാധാന്യം കൈകാലുകൾക്ക് നൽകാറില്ല. എന്നാൽ ഒരാളുടെ സൗന്ദര്യത്തിന്റെ കാര്യത്തിൽ കൈകാലുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.
മുഖത്ത് തിളക്കമുണ്ടായിട്ട് കൈകൾ ഇരുണ്ടിരുന്നാൽ എങ്ങനെയിരിക്കും. അതൊരു അഭംഗി തന്നെയാണ്.മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കയ്യിലെ കറുപ്പ്. ഈ പ്രശ്നം പരിഹരിക്കാൻ ചില വഴികളുണ്ട്.
കയ്യിലെ കറുപ്പ് മാറ്റാൻ രണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീരും രണ്ട് ടീസ്പൂൺ നല്ലെണ്ണയും മൂന്ന് ടീസ്പൂൺ പഞ്ചസാരയും യോജിപ്പിച്ച് ദിവസവും നന്നായി മസാജ് ചെയ്യുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ മാറ്റം ഉണ്ടാകും.
പാദങ്ങൾ വിണ്ടുകീറുന്നത് മിക്ക ആളുകളുടെയും പ്രശ്നമാണ്. കുളിക്കുമ്പോൾ ദിവസവും സ്ക്രബർ കൊണ്ട് പാദത്തിലെ വിള്ളലുകളിൽ പതുക്കെ തേക്കുക. ഇത് പാദങ്ങൾ വണ്ടുകീറുന്നത് ഒരു പരിധിവരെ തടയും. കൂടാതെ ഒരു ടീസ്പൂൺ എപ്സംസാൾട്ട് ,10 മില്ലി ലിക്വിഡ് സോപ്പ്, 10 മില്ലി ചെറുനാരങ്ങാനീര്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത മിശ്രിതത്തിൽ കാലുകൾ കുതിർത്തുവച്ച് കഴുകുക. രാത്രി ഉറങ്ങുന്നതിന് മുമ്പായി പാദങ്ങളിൽ ക്യൂട്ടിഗിൾ ക്രീം തേച്ച് പിടിപ്പിച്ച ശേഷം സോക്സ് ധരിച്ച് കിടന്നാൽ പാദം മൃദുലമാകും.