fish-cleaning-

മത്സ്യവിഭവങ്ങൾ കഴിക്കാൻ കൊതിക്കുന്നവർ പോലും പച്ചമീൻ വൃത്തിയാക്കി മുറിച്ചെടുക്കുന്നതിൽ കുറച്ചൊക്കെ ബുദ്ധിമുട്ടാറുണ്ട്. ഒരേ തരത്തിൽ എല്ലാ മീനുകളും വൃത്തിയാക്കിയെടുക്കാനാവില്ല. മീനുകളുടെ പ്രത്യേകത അനുസരിച്ച്, കറിവയ്ക്കുന്ന രീതിക്കനുസരിച്ച് മുറിച്ചെടുക്കേണ്ടതായും വരും. പുതുതലമുറയിലുള്ളവർക്ക് പലപ്പോഴും മീൻ വിൽക്കുന്നവർതന്നെ കട്ട് ചെയ്ത് നൽകാറുണ്ട്. വീട്ടിലെത്തിച്ച് വൃത്തിയാക്കി ചെറുകഷ്ണങ്ങളാക്കി മാറ്റിയാൽ മതിയാവും. കേരളത്തിൽ സാധാരണയായി ലഭിക്കാറുള്ള ചൂര, അയല എന്നീ മത്സ്യങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തുകയാണ് പ്രശസ്ത ഫുഡ് വ്‌ളോഗറായ ലക്ഷ്മി നായർ. വീഡിയോ കാണാം.