kaumudy-news-headlines

1. കിഫ്ബി രേഖകള്‍ സി.എ.ജിക്ക് നല്‍കും എന്ന് ധനമന്ത്രി തോമസ് ഐസക്. മസാല ബോണ്ടുകള്‍ അടക്കമുള്ള രേഖകള്‍ ലഭ്യമാക്കും. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സി.എ.ജി ഓഡിറ്റ് തടസ്സമില്ല. 14(1) അനുസരിച്ച് മസാല ബോണ്ട് സി.എ.ജിക്ക് പരിശോധിക്കാം. കിഫ്ബി ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും എന്നും മന്ത്രി.


2. സി.എ.ജിക്ക് സര്‍ക്കാര്‍ മറുപടി നല്‍കും. നിരന്തരം കത്ത് എഴുതുന്നത് എന്തിനെന്ന് അവരോട് ചോദിക്കണം എന്നും ഐസക്. അതേസമയം, ട്രാന്‍സ് ഗ്രിഡ് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കും ധനമന്ത്രിയുടെ മറുപടി. ചെന്നിത്തല മന്ത്രി ആയിരുന്നപ്പോള്‍ ആണ് ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് തീരുമാനിച്ചത്. കിഫ്ബിയിലേത് കരാര്‍ നിയമനമാണ്. 5000 കോടി വരുമാനം കിട്ടാന്‍ നല്ല ശബളം കൊടുക്കുന്നത് ധൂര്‍ത്തല്ല എന്നും തോമസ് ഐസക്.
3. നാല് മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പിന് ഉള്ള ഇടത് സ്ഥാനാര്‍ത്ഥികള്‍ ആയി. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു സ്ഥാനാര്‍ത്ഥി ആയി. കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജനീഷ് കുമാര്‍ സ്ഥാനാര്‍ത്ഥി. വട്ടിയൂര്‍കാവില്‍ മേയര്‍ വി.കെ പ്രശാന്തും എറണാകുളത്ത് ഇടത് സ്വതന്ത്രനായി മനു റോയും മത്സരിക്കും.
4. അതേസമയം, പത്തനംത്തിട്ട സി.പി.എമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിത്വം അടിച്ചേല്‍പ്പിച്ചു. കോന്നിയെ കുറിച്ച് ധാരണ ഇല്ലാത്തവര്‍ ആണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. യു.കെ ജനീഷിനെ സ്ഥാനാര്‍ത്ഥി ആക്കിയതിന് എതിരെ ആണ് ഉദയഭാനുന്റെ പ്രതികരണം.
5. ഔദ്യോഗിക പ്രഖ്യാപനം വരട്ടേ എന്നും വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കും എന്നും മേയര്‍ വി.കെ പ്രശാന്ത്. നഗര സഭയുടെ പ്രവര്‍ത്തനം കൂടി കണക്കില്‍ എടുത്താകും പാര്‍ട്ടി തീരുമാനം. ജാതി സമ വാക്യങ്ങള്‍ പഴയ ചിന്ത ആണെന്നും വി.കെ. പ്രശാന്ത് പ്രതികരിച്ചു.
6. മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം, ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ എന്‍. പിതാംബരക്കുറിപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആവാന്‍ സാധ്യതയേറി. പീതാംബര കുറുപ്പിനെ പിന്തുണച്ച് കെ. മുരളീധരന്‍ രംഗത്ത്.
7. തന്റെ പിന്‍ഗാമി ആവാന്‍ അനുയോജ്യന്‍ പീതാംബര കുറിപ്പാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടി കാഴ്ചയില്‍ മുരളീധരന്‍ വ്യക്തമാക്കി. താന്‍ മത്സരിക്കാന്‍ വന്നപ്പോഴും പ്രതിഷേധം ഉണ്ടായിരുന്നു. അന്തിമ തീരുമാനം പാര്‍ട്ടി എടുക്കും എന്നും കെ. മുരളീധരന്‍. രാവിലെ പീതാംബാര കുറിപ്പിന് എതിരെ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള പ്രാദേശിക നേതാക്കളുടെ പ്രതിഷേധം ഉണ്ടായെങ്കിലും ഇതിനെ അവഗണിച്ചാണ് മുരളീധരന്‍ പീതാംബരക്കുറിപ്പിനെ പിന്തുണയ്ക്കുന്നത്.
8. ഫെഡറേഷന്‍ ഫോര്‍ ഇന്റര്‍നാഷ്ണല്‍ വിമന്‍സ് എംപവര്‍മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പൂയം തിരുന്നാള്‍ ഗൗരി പാര്‍വതി ബായി ഫെഡറേഷന്‍ ഉദ്ഘാടനം ചെയ്തു. സത്യപാലിനി കുമാര്‍ അധ്യക്ഷ ആയിരുന്നു. അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായി മുഖ്യ പ്രഭാഷക ആയിരുന്നു. മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ റാണി മോന്‍ദാസ് , ഫെഡറേഷന്റെ വെബ്‌സൈറ്റിന് തുടക്കം കുറിച്ചു. ഫെഡറേഷന്‍ ചെയര്‍ പേഴ്സണ്‍ കുമാരി എസ്. നായര്‍, സെക്രട്ടറി ഗിരിജാ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
9. മരട് ഫ്ളാറ്റുകളില്‍ ഒഴിപ്പിക്കല്‍ നടപടി സജീവമായി. ഫ്ളാറ്റിലേക്ക് ഉള്ള വൈദ്യുതി നാളെ വിച്ഛേദിക്കും. വൈദ്യുതിയും, വെള്ളവും വിച്ഛേദിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് പതിപ്പിച്ച് കെ.എസ്.ഇ.ബിയും, വാട്ടര്‍ അതോറിറ്റിയും. ആല്‍ഫാ, ജെയിന്‍ ഫ്ളാറ്റുകളില്‍ ആണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിപ്പിച്ചത്. മരട് ഫ്ളാറ്റുകളില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. നഗരസഭയുടെ ആവശ്യപ്രകാരം ആണ് നടപടികള്‍. അതേസമയം, മരട് ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയിരുന്നു.
10. പുനരധിവാസ പദ്ധതി തയ്യാര്‍ ആക്കണം എന്നും യോഗം നിരീക്ഷിച്ചു. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കും. മൂന്ന് മാസത്തിനകം ഫ്ളാറ്റ് പൊളിക്കേണ്ടി വരും. പൊളിക്കലിനുള്ള കര്‍മ്മ പദ്ധതി സുപ്രീം കോടതിയെ അറിയിക്കും. കോടതി ഉത്തരവിലെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ചുമതല ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന് നല്‍കി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. നേരത്തെ നഗരസഭ സെക്രട്ടറിക്ക് ആയിരുന്നു ചുമതല.
11. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന താഹില്‍ രമണിയുടെ സ്ഥലം മാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കോടതി തള്ളിയത്, മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ കറുപകം നല്‍കിയ ഹര്‍ജി. കൊളീയജിയം തീരുമാനം അംഗീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രപതിയെ തടയണം എന്ന് ആയിരുന്നു ഹര്‍ജിയിലെ പ്രാധാന ആവശ്യം. എന്നാല്‍, താഹില്‍ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ച പശ്ചാത്തലത്തില്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി.
12. രാജ്യത്തെ ഏറ്റവും വലിയ കോടതികളില്‍ ഒന്നായ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതി ആയ മേഘാലയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് ആയിരുന്നു വിജയ താഹില്‍ രമണിയുടെ രാജി. സ്ഥലം മാറ്റംത്തിലൂടെ തന്നെ തരംതാഴ്ത്തുക ആണെന്ന് ചൂണ്ടിക്കാട്ടി താഹില്‍ രമണി നല്‍കിയ ഹര്‍ജി കൊളീജിയം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ആയിരുന്ന രാജി വെയ്ക്കാന്‍ ഉള്ള തീരുമാനം. ജോലിസമയം പല ദിവസങ്ങളിലും പൂര്‍ത്തിയാക്കാത്തതും സ്ഥലം മാറ്റത്തിന് ഒരു കാരണമായി കൊളീജിയം രേഖപ്പെടുത്തിയിരുന്നു.