tik-tok

ചെന്നൈ: ഭർത്താവിനെ ഉപേക്ഷിച്ച് ടിക്ടോക്കിൽ പരിചയപ്പെട്ട കൂട്ടുകാരിയോടൊപ്പം യുവതി ഒളിച്ചോടി. സിങ്കപ്പൂരിൽ ജോലിചെയ്യുന്ന ആരോഗ്യ ലിയോയുടെ ഭാര്യ വിനീത (19)യാണ് കൂട്ടുകാരിയായ തിരുപ്പൂർ സ്വദേശിനി അഭിക്കൊപ്പം പോയത്. 25 പവൻ സ്വർണവുമായാണ് വിനീത ഒളിച്ചോടിയത്. തമിഴ്നാട്ടിലെ ശിവഗംഗ ദേവക്കോട്ടയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് മാതാപിതാക്കൾ തിരുവേകമ്പത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ലിയോയും വിനീതയും തമ്മിലുള്ള വിവാഹം. രണ്ടുമാസത്തിനുള്ളിൽ സിങ്കപ്പൂരിൽ ജോലി കിട്ടിയ ലിയോ അങ്ങോട്ടു പോയി. ഇതോടെ വീട്ടിൽ തനിച്ചായ വിനീത നേരമ്പോക്കിനായി ടിക്‌ടോക്കിൽ വീഡിയോകൾ ചെയ്തു. അങ്ങനെയാണ് അഭിയെ പരിചയപ്പെടുന്നത്.

അടുപ്പമായതോടെ ഇവർ ഒന്നിച്ച് ടിക്‌ടോക് വീഡിയോകൾ ചെയ്യാനാരംഭിച്ചു. കൂടാതെ വിനീതയുടെ വീട്ടിലേക്ക് അഭി സ്ഥിരമായി എത്തുകയും ചെയ്തു. വിദേശത്തുനിന്ന് ലിയോ അയച്ച പണവും വിനീതയുടെ സ്വർണവും ഇരുവരും ചേർന്ന് ധൂർത്തടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആർഭാടജീവിതത്തിന്റെ വീഡിയോകളും ടിക്‌ടോക്കിൽ ഇവർ പോസ്റ്റ് ചെയ്തിരുന്നു.