പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ 9 മുതൽ നടത്തും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 ഒക്‌ടോബർ 16 മുതൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (2018 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രം
മൂന്നാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (2017 അഡ്മിഷൻ) വിദൂര വിദ്യാഭ്യാസം ഡിഗ്രി പരീക്ഷകൾക്ക് തിരുവനന്തപുരം എസ്.ഡി.ഇ പരീക്ഷാകേന്ദ്രമായി ആവശ്യപ്പെട്ട ബി.എസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും ഐ.ഡി പ്രൂഫുമായി എം.ജി കോളേജ് തിരുവനന്തപുരം സെന്ററിലും ബി.സി.എ വിദ്യാർത്ഥികൾ എസ്.ഡി.ഇ പാളയം സെന്ററിലും പരീക്ഷയ്ക്ക് ഹാജരാകണം. മറ്റ് പരീക്ഷാകേന്ദ്രങ്ങൾക്കോ സമയക്രമത്തിനോ മാറ്റമില്ല.
പരീക്ഷാഫലം
ബി.പി.എ ഡിഗ്രി മേഴ്സിചാൻസ് (ആന്വൽ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 4 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 9 വരെ അപേക്ഷിക്കാം.
ഒന്നും രണ്ടും മൂന്നും വർഷ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ സപ്ലിമെന്ററി (2013 & 2014 അഡ്മിഷൻ) (വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 21 വരെ അപേക്ഷിക്കാം.
അഭിമുഖം മാറ്റി
27 ന് സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ നടത്താനിരുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് തസ്തികയിലേക്കുളള കരാർ അദ്ധ്യാപക നിയമനത്തിന്റെ അഭിമുഖം മാറ്റിവച്ചു.