t-siddique

ദുബായ് : കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ ടി. സിദ്ദിഖിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്തു. സിദ്ധിഖിന്റെ ഭാര്യയായ പെരുത്തിയോട്ടുവളപ്പിൽ ഷറഫുന്നിസ നൽകിയ പരാതിയിൻമേലാണ് ദുബായ് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.താനും കുടുംബവും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെട്ടുവെന്നാണ് സിദ്ധിഖിന്റെ ഭാര്യ പൊലീസിന് നൽകിയ പരാതിയിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് സിദ്ധിഖിന്റെ രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിൽ ഉള്ള ചിലർ വ്യക്തിഹത്യ നടത്തിയെന്നും ഷറഫുന്നിസ പരാതിയിൽ പറയുന്നു.വീഡിയോ പ്രചരിപ്പിച്ച യു.എ.ഇയിലെ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരവും ഷറഫുന്നിസ നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദുബായിൽ വിവിധ പൊതു പരിപാടികൾക്കെത്തിയ സിദ്ദിഖ് യു.എ.ഇയിലെ തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഡെസേർട്ട് സഫാരിക്ക് പോയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമായിരുന്നു പുറത്ത് അടുത്തിടെ പുറത്ത് വന്നിരുന്നത്. ടി സിദ്ദിഖ് നിലവിൽ കേരളത്തിലാണെങ്കിലും കേസ് സംബന്ധിച്ചുള്ള കാര്യങ്ങളുമായി അദ്ദേഹത്തിന്റെ ഭാര്യ ദുബായിൽ തുടരുകയാണ്.