modi-

ന്യൂയോർക്ക്: വിദേശ നിക്ഷേപകരെ ഇന്ത്യയിലവേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ നടക്കുന്ന ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ഷണിച്ചത്. "നിങ്ങളുടെ സാ​ങ്കേതിക വിദ്യക്കും ഞങ്ങളുടെ വൈദഗ്ദ്ധ്യത്തിനും ഈ ലോകത്തെ മാറ്റിമറിക്കാനാവും. ആഗോള സാമ്പത്തിക വളർച്ചയെ അത്​ ത്വരിതപ്പെടുത്തും.’’ മോദി പറഞ്ഞു. തന്റെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷം ഇന്ത്യ നേടിയ നേട്ടങ്ങളും പുരോഗതികളും ഫോറത്തിൽ മോദി അക്കമിട്ട് നിരത്തി.

നിക്ഷേപകർക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. അവിടേക്ക് നിങ്ങൾക്ക് കടന്ന് വരാം. ഏതെങ്കിലും തരത്തിലുള്ള കുറവുകളും അകലങ്ങളും ഉണ്ടെങ്കിൽ താന്‍ ഒരു പാലമായി വര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച്​ ലക്ഷം കോടി ഡോളറിൻെറ സമ്പദ്​വ്യവസ്ഥയാക്കി രാജ്യത്തെ മാറ്റിയെടുക്കുകയെന്ന​ ലക്ഷ്യം ഇന്ത്യ മുന്നോട്ട്​ വെച്ചിട്ടുണ്ടെന്നും ഈ വലിയ ലക്ഷ്യം​ കൈവരിക്കാനുള്ള കഴിവും ധൈര്യവും സാഹചര്യവും ഇന്ത്യക്കുണ്ടെന്നും മോദി പറഞ്ഞു.. ഏറ്റവും പുതിയ ട്രെൻഡുകളും സവിശേഷതകളും വിലമതിക്കപ്പെടുന്ന വിപണിയിൽ നിക്ഷേപിക്കാനാണ് ആഗ്രിഹിക്കുന്നതെങ്കിൽ ഇന്ത്യയിലേക്ക് വരണം. ഞങ്ങളുടെ ജനാധിപത്യവും ജൂഡീഷ്യറിയും നിക്ഷേപത്തിന് വലിയ സുരക്ഷയൊരുക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളിലും കറൻസിയിലുമുള്ള സ്ഥിരത കാരണം 2014-ന് ശേഷം ഇന്ത്യ സൗഹൃദ പട്ടികയിൽ 65 പടി കയറിയെന്നും മോദി അവകാശപ്പെട്ടു.