കൊച്ചി: നേത്രചികിത്സാരംഗത്ത് 24 വർഷത്തെ പാരമ്പര്യമുള്ള ചൈതന്യ ഐ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറാമത് ശാഖ പാലാരിവട്ടത്ത് തുറന്നു. ഉദ്ഘാടന ചടങ്ങിൽ ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ഉണ്ണികൃഷണൻ നായർ, പി.ടി. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. അത്യാധുനിക സൗകര്യങ്ങളുള്ള ശാഖയിൽ വിദഗ്ദ്ധ ഡോക്‌ടർമാരുടെ സേവനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഫോട്ടോ:
ചൈതന്യ ഐ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറാമത് ശാഖ പാലാരിവട്ടത്ത് തുക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്ന പി.ടി. തോമസ് എം.എൽ.എ., ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ഉണ്ണികൃഷണൻ നായർ തുടങ്ങിയവർ.