oberon-mall
OBERON MALL

കൊച്ചി: ഒബ്‌റോൺ ഷോപ്പിംഗ് മാളിന്റെ പതിനൊന്നാം വാർഷികത്തോട് അനുബന്ധിച്ച് 180 നാൾ നീണ്ട ഷോപ്പിംഗ് ഉത്സവം സമാപിച്ചു. ആഘോഷങ്ങളുടെ ഭാഗമായുള്ള സമ്മാന പദ്ധതികളുടെ വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. മെഗാ ബംബർ സമ്മാനങ്ങളായ നിസാന്‍ കിക്ക്സ് കാർ പാലക്കാട് സ്വദേശി പി.എസ് സുജിത്തും ബിഎം.ഡബ്ള്യു ജി 310 ആർ മോട്ടോര്‍ ബൈക്ക് പോഞ്ഞാശേരി സ്വദേശി വി.എം. റിയാദും നേടി. മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ, മാൾ സെന്റർ മാനേജർ ജോജി ജോൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.

 ഫോട്ടോ:

ഒബ്‌റോൺ മാളിന്റെ 11-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ മെഗാ ബംബർ സമ്മാനങ്ങളായ നിസാന്‍ കിക്ക്‌സ് കാർ, ബിഎം.ഡബ്ള്യു ജി 310 ആർ മോട്ടോർ ബൈക്ക് എന്നിവയുടെ വിജയികളായ പി.എസ്. സുജിത്ത്,​ വി.എം. റിയാദ് മാനേജിംഗ് ഡയറക്ടർ എം.എം. സുഫൈർ, മാൾ സെന്റർ മാനേജർ ജോജി ജോൺ എന്നിവർക്കൊപ്പം.