
ലോകം മുഴുവൻ ആരാധകരുള്ള ഹോളിവുഡ് നടിയാണ് ഡെമി മൂർ. എന്നാൽ പ്രശസ്തിയുടെ പടവുകൾ കയറിതുടങ്ങുംമുമ്പ് അവരുടെ ബാല്യകാലം ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ദികളിലൂടെയാണ് അവർ കടന്നുപോയത്.. ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ചും പീഡനം നേരിട്ട് കൗമാരത്തെക്കുറിച്ചും തന്റെ സിനിമാജീവിതത്തെക്കുറിച്ചും തുറന്നെഴുതുകയാണ് ഡെമി മൂർ തന്റെ ആത്മകഥയായ ''ഇൻസൈഡ് ഔട്ടി"ൽ
മനസിൽ ഇന്നും നൊമ്പരമായി കൊണ്ടുനടക്കുന്ന ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ഡെമി മൂർ ഇപ്പോൾ. അമിത മദ്യപാനിയായിരുന്ന അമ്മ വെർജിനീയ കിംഗ് 15 വയസ്സുള്ളപ്പോൾ തന്നെ ഡെമി മൂറിനെ ബാറുകളിൽ കൊണ്ടുപോകുമായിരുന്നു. പുരുഷൻമാർ തന്നെയും തന്റെ മകളെയും ശ്രദ്ധിക്കാൻവേണ്ടിയായിരുന്നു അവരുടെ യാത്രകൾ. ഒരുരാത്രി മൂർ തനിച്ചു വീട്ടിലെത്തുമ്പോൾ ഒരു പുരുഷൻ വീടിന്റെ താക്കോലുമായി വാതിൽക്കൽ നിൽക്കുന്നു. അയാൾ അന്ന് മൂറിനെ ലൈംഗികമായി ഉ പയോഗിച്ചു. ജീവിതത്തിലെ അതിക്രൂരമായ സംഭവം. അപമാനിച്ചതിനുശേഷം അയാൾ മൂറിനോട് ചോദിച്ചു: '500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ട്?'
അപ്പോഴാണ് അമ്മ തന്നെ വിൽക്കുകയായിരുന്നുവെന്ന് മൂറിന് മനസിലാകുന്നത്. 500 ഡോളറിനുവേണ്ടി. അമ്മ മകളുടെ മാനഭംഗത്തിനു കൂട്ടുനിൽക്കുകയായിരുന്നു. ഒരു അന്യപുരുഷനിൽനിന്ന് 500 ഡോളർ വാങ്ങി അയാൾക്ക് വീടിന്റെ താക്കോലും കൊടുത്ത് മകളെ അപമാനിക്കാൻ കൂട്ടുനിൽക്കുന്ന അമ്മ. അതായിരുന്നു തന്റെ ജീവിതത്തിലെ ആദ്യ ലൈംഗികാതിക്രമമെന്നും അപമാനമെന്നും മൂർ ഓർമിക്കുന്നു. മാനഭംഗം മാത്രമല്ല വഞ്ചന കൂടിയായിരുന്നു അതെന്നമ് മൂർ പറയുന്നു.
ജീവിതത്തിൽ പിന്നെയും പലവട്ടം വാക്കുകൊണ്ടും നോട്ടം കൊണ്ടും പ്രവൃത്തികൊണ്ടുമെല്ലാം താൻ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും മൂർ തുറന്നുപറയുന്നു. ടോം ക്റൂയിസിനൊപ്പം അഭിയനിച്ച 'എ ഫ്യൂ ഗുഡ് മെൻ' എന്ന സിനിമയുടെ കാസ്റ്റിംഗിനിടയിൽ ഒരു സ്റ്റുഡിയോ എക്സിക്യൂട്ടീവ് മൂറിനോടു ചോദിച്ചു : ലൈംഗികബന്ധങ്ങളുടെ രംഗങ്ങളില്ലെങ്കിൽ താങ്കളെന്തിനാണ് ഈ സിനിമയുടെ ഭാഗമായി നിൽക്കുന്നത് ?
''ഇൻസൈഡ് ഔട്ട്'' എന്ന ആത്മകഥയിൽ ബ്രൂസ് വില്ലിസ്, കുച്ചർ എന്നിവരുമായുള്ള വിവാഹത്തെക്കുറിച്ചും മൂർ പ്രതിപാദിക്കുന്നുണ്ട്. പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് ഡെമി മൂർ തന്റെ ജീവിതത്തിലെ ആദ്യത്തെ മാനഭംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പുസ്തകം ചൊവ്വാഴ്ച പുറത്തിറങ്ങും