മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ നാളെയാണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ആരാധകരുമായി തത്സമയം സംവദിക്കുന്നതിന് മമ്മൂട്ടിയും പിഷാരടിയും ഫേസ്ബുക്ക് ലൈവിൽ എത്തി ലൈവിനിടയിൽ ഒരു ആരാധകന്റെ കമന്റിങ്ങനെ ‘ഇക്ക, നിങ്ങളെ കണ്ടാൽ ദുൽഖറിന്റെ ഇളയ അനിയനാണെന്നേ പറയൂ..’ ഇതിന് അദ്ദേഹം കൊടുത്ത മറുപടി അതിനെക്കാൾ രസകരമായിരുന്നു
‘ലൈവിൽ ആദ്യമാണ്, ചീത്ത വിളിക്കുമോ എന്തോ?’ ആദ്യമായി കാമറയുടെ മുന്നിലെത്തുന്നവന്റെ അമ്പരപ്പോടെ മമ്മൂട്ടി എത്തി. എന്നാൽ പതിയെ പിഷാരടിക്കൊപ്പം ആരാധകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. അപ്പോഴാണ് ദുൽഖറിന്റെ അനിയനാണോ എന്ന് ഒരു കമന്റ് വന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ.. ആ... ദുൽഖർ കേൾക്കണ്ട.. മമ്മൂട്ടി ഒരു ഹൈപ്പർ മാർക്കറ്റാണെന്ന് കമന്റിട്ട ആരാധകനോട് ആദ്യമായിട്ടാണ് അങ്ങനെ ഒരു വിശേഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിഷാരടിയുടെ അഭിനന്ദനങ്ങൾ വാനോളം ഉയർന്നപ്പോഴാണ് മമ്മൂട്ടി ലൈവിൽ തിരിച്ച് കൊട്ടി. ‘തള്ളി തള്ളി ഫോൺ വീഴുമെന്നായിരുന്നു മറുപടി. അദ്ദേഹത്തിന്റെ കമന്റ്. ഇരുത്തിക്കൊണ്ട് പുകഴ്ത്തുന്നത് കേൾക്കാൻ വയ്യെന്നും അദ്ദേഹം പറയുന്നുണ്ട്. വിഡിയോ കാണാം.