l പി.വി. സിന്ധു, സൈന നെഹ്വാൾ, സായ് പ്രണീത് കൊറിയ ഒാപ്പണിൽ നിന്ന് പുറത്ത്
l ഇനി പ്രതീക്ഷ പി. കാശ്യാപിൽ
ഇഞ്ചിയോൺ : കൊറിയ ഒാപ്പൺ ബാഡ്മിന്റണും ഇന്ത്യൻ താരങ്ങൾക്ക് കൂട്ടത്തോൽവി. ലോക ചാമ്പ്യൻ പി.വി.സിന്ധു ഉൾപ്പെടെയുള്ളവരാണ് ആദ്യ റൗണ്ടിൽത്തന്നെ അടിതെറ്റി വീണത്.
ആദ്യ റൗണ്ടിൽ അമേരിക്കയുടെ ബെയ്വെൻ ഷാംഗിനെതിരായ മത്സരത്തിലാണ് സിന്ധു അട്ടിമറിക്കപ്പെട്ടത്. മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 7-21, 24-22, 15.21 എന്ന സ്കോറിനാണ് സിന്ധു കീഴടങ്ങിയത്. സൈനയും സായ് പ്രണീതും പരിക്ക് മൂലം ആദ്യറൗണ്ടിനിടെ പിൻമാറുകയായിരുന്നു. ദക്ഷിണകൊറിയയുടെ കിം ഗാ ഇയുനെതിരായ മത്സരത്തിൽ 21-19, 18-21, 1-8 ന് പിന്നിട്ട് നിൽക്കവേയാണ് സൈന പിൻമാറിയത്. ആദ്യറൗണ്ടിൽ ചൈനീസ് തായ്പേയ്യുടെ ലു ചിയ ഹുവാംഗിനെ 21-16, 21-16 ന് കീഴടക്കിയ പി. കാശ്യപിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകൾ മുഴുവൻ.