പഴമക്കാരുടെ പ്രധാനഭക്ഷണങ്ങളിലൊന്നായിരുന്ന ചേമ്പില അവരുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും മുതൽക്കൂട്ടായിരുന്നു. പ്രോട്ടീൻ, വേഗത്തിൽ ദഹിക്കുന്ന നാരുകൾ, ആസ്കോർബിക് ആസിഡ്, അയേൺ, റൈബോഫ്ളേവിൻ, തയാമിൻ, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി,സി,ബി6, പൊട്ടാസ്യം, നിയാസിൻ, മാംഗനീസ്, കോപ്പർ, സെലേനിയം, സിങ്ക്, കോപ്പർ എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സോഡിയവും കൊഴുപ്പും കുറവായതിനാൽ ഹൈപ്പർ ടെൻഷനെ പ്രതിരോധിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലൂടെ പക്ഷാഘാതത്തെയും തടയും. കൊളസ്ട്രോൾ താഴ്ത്തും. വിറ്റാമിൻ സിക്ക് പുറമേ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റുകളായ ഫിനോളിക് ആസിഡ്, കരോറ്റനോയ്ഡുകൾ എന്നിവയുമുണ്ട്. ഇരുമ്പ് ധാരാളമുള്ളതിനാൽ വിളർച്ച പരിഹരിക്കും. കാഴ്ചശക്തി മെച്ചപ്പെടുത്തി നിശാന്ധത, തിമിരം എന്നിവയെ പ്രതിരോധിക്കും. ചർമ്മത്തിന് യൗവനം നൽകാൻ അദ്ഭുതകരമായ കഴിവുണ്ട്. അമിതവണ്ണം കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കുന്ന ഫോളേറ്റുകൾ ധാരാളമുള്ളതിനാൽ ഗർഭിണികൾ കഴിക്കുന്നത് വളരെ നല്ലതാണ്.