sfi-

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വേണ്ടി വോട്ട് തേടി യൂണിവേഴ്‍സിറ്റി കോളേജിൽ കുത്തേറ്റ അഖിൽ ചന്ദ്രൻ. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്.എഫ്.ഐക്ക് വേണ്ടി അഖിൽ ഫേസ്ബുക്കിലൂടെ വോട്ട് അഭ്യർത്ഥിച്ചത്.

തനിക്കെതിരെയുണ്ടായ ആക്രമണം വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തിനിടയിലാണെന്നും ഒരിക്കലും അത് എസ്.എഫ്.ഐ എന്ന സംഘടന കൊണ്ടല്ലെന്നും അഖിൽ പറയുന്നു. അന്നും ഇന്നും എന്നും എസ്.എഫ്.ഐ തന്നെയായിരിക്കും ഇടനെഞ്ചിലെന്നും അഖിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.