kaumudy-news-headlines

1. വരാന്‍ ഇരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങി സി.പി.എം. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍ഗോഡ് ശങ്കര്‍ റേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. അരൂരില്‍ മനു സി. പുളിക്കല്‍. എറണാകുളത്ത് മനു റോയ് ഇടത് സ്വതന്ത്രന്‍ ആയി മത്സരിക്കും. കോന്നിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ സ്ഥാനാര്‍ത്ഥി. വട്ടിയൂര്‍ക്കാവില്‍ അഡ്വ. വി.കെ പ്രശാന്തും സ്ഥാനാര്‍ത്ഥി ആവും. അഞ്ച് പേരും നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇത് ആദ്യമായി.


2. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ സാഹചര്യം അല്ല സംസ്ഥാനത്ത് എന്ന് കോടിയേരി. ഇടത് മുന്നണി വലിയ ആത്മവിശ്വാസത്തോടെ ആണ് മത്സരിക്കുന്നത്. സാമുദായിക ഘടകങ്ങള്‍ സി.പി.എം പരിഗണിക്കാറില്ല. എറണാകുളത്ത് നോക്കിയത് സ്ഥാനാര്‍ത്ഥികളുടെ സമുദായം അല്ല.
3. ശബരിമല, ഉപ തിരഞ്ഞെടുപ്പില്‍ വിഷയം അല്ല. എസ്. എന്‍.ഡി.പിയും ബി.ഡി.ജെ.എസും രണ്ടും രണ്ടാണ്. എന്‍.എസ്.എസ് ഉള്‍പ്പെടെ ഉള്ളവരും ആയി നല്ല ബന്ധം. തിരഞ്ഞെടുപ്പില്‍ എല്ലാ സംഘടനകളുടെയും പിന്തുണ എല്‍.ഡി.എഫ് തേടും എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, ജനവിധി സര്‍ക്കാരിനെ ബാധിക്കില്ല എന്നും കോടിയേരി. പ്രതികരണം, സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമോ തിരഞ്ഞെടുപ്പ് എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി.
4. പിറവം പള്ളി കേസില്‍ കടുത്ത നിലപാടും ആയി ഹൈക്കോടതി. പള്ളിയില്‍ നിന്ന് മുഴുവന്‍ യാക്കോബായക്കാരെയും മാറ്റണം എന്ന് ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിക്കുള്ളില്‍ ഉള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കോടതിയുടെ കര്‍ശന നിലപാട്, ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45 ന് അറിയക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്നലെ രാത്രിയും പള്ളി പരസരത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. പള്ളി കോംപൗണ്ടില്‍ നിന്ന് പൊലീസ് കയറി എങ്കിലും. വിലക്ക് ഏര്‍പ്പെടുത്തിയ 67 പേരെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നില്ല. യാക്കോബായ വിഭാഗത്തിലെ 67 പേര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയവരില്‍ വൈദിക ട്രസ്റ്റിയും ഉള്‍പ്പെട്ടിട്ടുണ്ട്. 2 മാസത്തേക്ക് പള്ളി പരിസരത്ത് പ്രവേശിക്കുന്നതിന് നിരോധനാജ്ഞയും ഏര്‍പ്പെടുത്തി.
5. മരടിലെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കും എന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. മരട് നഗരസഭയും ആയി സഹകരിച്ച് ആവശ്യമായ നടപടികള്‍ ഒരുക്കും. ഭവന രഹിതര്‍ ആയി തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളെ മാറ്റുന്നതില്‍ ബന്ധുക്കള്‍ സഹകരിക്കണം. വൈദ്യ സഹായം അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.
6. അതേസമയം, മരട് ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി, നാല് ഫ്ളാറ്റുകളിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഫ്ളാറ്റിലേക്ക് ഉള്ള ജലവിതരണവും നിറുത്തി വച്ച് വാട്ടര്‍ അതോറിറ്റിയും. ഫ്ളാറ്റുകള്‍ ഞാറാഴ്ച മുതല്‍ ഒഴിപ്പിക്കും. 4 ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി . 3 മാസം കൊണ്ട് പൊളിക്കല്‍ നടപടി പൂര്‍ത്തിയാകും. 2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
7. മരടിലെയും സമീപ പ്രദേശങ്ങളിലെയും കെ.എസ്.ഇ.ബി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഒരു രഹസ്യ ഓപ്പറേഷന്‍ ആയിരുന്നു കെ.എസ.്ഇ.ബി നടത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയാണ് ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നാല് ഫ്ളാറ്റുകളിലെയും വൈദ്യുതി ഒരേ സമയത്താണ് വിച്ഛേദിച്ചത്. കനത്ത പൊലീസ് സുരക്ഷ ഒരുക്കി ആയിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി.
8. ഫ്ളാറ്റ് പൊളിക്കുന്നതിന് എതിരെ ഉള്ള പ്രതിഷേധത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വലിയുന്നു. ഫ്ളാറ്റിന് മുന്നില്‍ നിന്ന് കൊടികള്‍ സി.പി.എമ്മും, ബി.ജെ.പിയും എടുത്ത് മാറ്റി. ഫ്ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരുന്നു കൊടികള്‍ സ്ഥാപിച്ചത്. ഇന്നലെ രാത്രി മുതല്‍ ആണ് സി.പി.എമ്മിന്റെ കൊടികള്‍ കാണാതായത്. അതേസമയം നടപടികളില്‍ പ്രതിഷേധിച്ച്, ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മിഷനും ഫ്ളാറ്റ് ഉടമകളുടെ കത്ത്. സ്വാഭാവിക നീതി നിഷേധിക്കുന്നു എന്ന് ഉടമകള്‍ നല്‍കിയ കത്തില്‍ പരമാര്‍ശം.
9. പാലാ ഉപ തിരഞ്ഞടുപ്പിലെ വോട്ടെണ്ണല്‍ നാളെ. പാലാ കാര്‍മല്‍ സ്‌കൂളില്‍ വച്ചാണ് വോട്ടെണ്ണല്‍. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ എട്ടരയോടെ അറിയാം. വാശിയേറിയ പോരാട്ടം നടക്കുന്ന പാലായില്‍ യു.ഡി.എഫ് , എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പ്രധാന മത്സരം. ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗാണ് പാലായില്‍ രേഖപ്പെടുത്തിയത്. 14 റൗണ്ടുകളായാണ് വോട്ടെണ്ണല്‍.
11. കരീബിയന്‍ ദ്വീപുകളുടെ വികസനത്തിന് ഇന്ത്യ 14 ദശലക്ഷം യു.എസ്.ഡോളര്‍ നല്‍കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വാഗ്ദാനം, അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ - കരീബിയന്‍ ദ്വീപ് ഉച്ചക്കോടിയില്‍. അമേരിക്കയിലെ പ്രമുഖ സംരംഭകരും ആയും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സോളാര്‍ പദ്ധതികള്‍ക്കും ഊര്‍ജ സംരക്ഷണ പദ്ധതികള്‍ക്കും ആയി 150 മില്യണ്‍ ഡോളര്‍ വായ്പയും മോദി വാഗ്ദാനം ചെയ്തു. കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കണം എന്ന് മോദി ആവശ്യപ്പെട്ടു.