മലയാളത്തിലെ നിത്യഹരിത ഗാനങ്ങളിൽ ഒന്നായ, ‘ഇതു ഞങ്ങളുടെ കഥ’യിലെ ‘സ്വർണമുകിലേ...’യ്ക്ക് മനോഹരമായ കവർ ഒരുക്കി അശ്വതി നായർ. ചിത്രത്തിൽ ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്ന അതേ ലൊക്കേഷനുകളിലാണ് കവറും ചിത്രീകരിച്ചിരിക്കുന്നത്. ജോൺസണാണ് പാട്ടിന്റെ സംഗീത സംവിധായകൻ. വരികളെഴുതിയത് പി ഭാസ്കരൻ. എസ് ജാനകിയുടെ മധുരശബ്ദത്തിൽ ആസ്വാദകരിലേക്കെത്തിയ ഈ മനോഹര ഗാനത്തിന്റെ കവറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.