തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന തിരുവനന്തപുരം മേയർ വി.കെ പ്രശാന്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനുശേഷം മേയർ തന്നെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റനു താഴെയാണ് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തിയത്. "കഴിഞ്ഞ കാലങ്ങളിൽ നൽകിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്. അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ...."-എന്നാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിട്ട് മണിക്കൂറുകൾ കഴിയും മുമ്പ് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ.
"നിങ്ങൾ വിജയിച്ചാൽ വട്ടിയൂർ കാവിലെ ജനങ്ങൾക്ക് സ്വർഗമാണ്...പരാജയപ്പെട്ടാൽ അവർക്ക് തീരാ നഷ്ട്ടവും..അത് കൊണ്ട് ചിന്തിക്കേണ്ടത് നിങ്ങൾ ആണ് വട്ടിയൂർകാവിലെ ജനങ്ങൾ ആണ്... നിങ്ങൾക്ക് നരകം വേണോ അതോ സ്വർഗം വേണമോ എന്ന്...." എന്നാണ് ഒരു കമന്റ് . "ഞങ്ങള്‍ വയനാട്ടുകാര് തിന്ന ചോറിന് നന്ദി കാണിക്കാനാണ് വരുന്നത് ...
ഞങ്ങളവിടേ വന്ന് ഞങ്ങൾക്ക് ചോറ് തന്നവരോട് അതിന് കാരണക്കാരനായ മേയർ ബ്രോയേ എം എല്‍ എ ബ്രോ ആക്കാന്‍ അപേക്ഷിക്കും"എന്നാണ് മറ്റൊരു കമന്റ്.
"തിരുവനന്തപുരത്തേ "മനുഷ്യര്" (നിങ്ങളേ പോലുള്ളവരല്ല) ആ അപേക്ഷ കേൾക്കും ഞങ്ങൾക്ക് ഉറപ്പാണ് ...
മനുഷ്യർക്കല്ലേ മനുഷ്യരേ തിരിച്ചരിയൂ .......വി.കെ പ്രശാന്തിനെ രാഷ്ട്രീയം നോക്കാതെ ജയിപ്പിക്കുമെന്ന് വട്ടിയൂർകാവ് വോട്ടർമാർ തീരുമാനിച്ചു കഴിഞ്ഞു."
"ഇങ്ങള് പൊളിക്ക് ബ്രോ...ഒരു ജനതയുടെ ദുരിതത്തിൽ പങ്ക് ചേർന്ന് അവർക്കു വേണ്ടി രാപകൽ ഇല്ലാതെ ഓടി നടന്ന് അവരുടെ ജീവൻ നിലനിർത്താൻ വേണ്ടുന്നത് അളവില്ലാതെ എത്തിക്കാൻ കാണിച്ച ആ മനസ്സ് വട്ടിയൂർക്കാവിലെ നല്ല സമൂഹം കാണാതെ പോകില്ല....", "ഫ്രഷ് ഫ്രഷേയ്യ്, ആരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനം, ഓരോ ലോഡിനും ഒരായിരം വോട്ട്" ഇങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയമുള്ളവരെ,
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി ആയി ഞാൻ മത്സരിക്കുകയാണ്. അതിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി സ: കൊടിയേരി ബാലകൃഷ്ണൻ അല്പം മുൻപ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നല്കിയ നിർലോഭമായ പിന്തുണ ഈ തിരഞ്ഞെടുപ്പിലും നല്കണമെന്നാണ് മുഴുവൻ സുഹൃത്തുകളോടും അഭ്യർത്ഥിക്കാൻ ഉള്ളത്. വിശദമായ കുറിപ്പ് പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.
അപ്പോ നമ്മളൊരുമിച്ചങ്ങ് ഇറങ്ങുവല്ലേ....