food

സ്രാവിന്റെ വിഭവങ്ങൾ കഴിച്ചവർക്ക് അതിന്റെ പേര് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. മുളകിട്ടും വറുത്തരച്ചും പാകം ചെയ്താൽ സൂപ്പർ രുചിയാണെന്നതാണ് പ്രധാനകാരണം. എന്നാൽ സ്രാവുകൾ പല തരത്തിലുണ്ടെന്ന കാര്യം നിങ്ങൾക്കറിയോമോ?​ പുലി സ്രാവ്,​ പാൽ സ്രാവ്,​ ഉടുമ്പ് സ്രാവ് എന്നിങ്ങനെ പലതരത്തിലുണ്ട്. ഇവരിൽ ആരും അധികം കഴിക്കാത്ത ഒരു സ്രാവ് രുചിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മറ്റൊന്നുമല്ല,​ ഉടുമ്പ് സ്രാവ്. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലെയും കടൽത്തീരങ്ങളിൽ മാത്രമാണ് ഈ സ്രാവ് ലഭ്യമാകുക. എന്നാൽ ഈ സ്രാവിനെ ആരും അങ്ങനെ കഴിക്കാറില്ല. കാരണം ഇത് പാചകം ചെയ്യുന്നത് ആർക്കും അറിയാത്തത് കൊണ്ടാണത്. ഉടുമ്പ് സ്രാവിന്റെ തോരൻ വിഭവമാണ് പാചകം ചെയ്താൽ ഏറ്റവും രുചികരം.

വീഡിയോ