ഏറ്റവും സ്ലിമ്മായ, എന്നാൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട്ഫോണുകളാണ് എല്ലാവരും വാങ്ങുന്നതും ഉപയോഗിക്കുന്നതും. 'മെലിഞ്ഞ' ഫോണുകളോട് ഒരു പ്രത്യേക പ്രിയവും ഉപഭാക്താക്കൾക്കുണ്ട്. കാണാനുള്ള അഴകും കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണ് ഇതിനു കാരണം. എന്നാൽ അഴക് ഒരൽപ്പം കുറവാണെങ്കിലും 50 ദിവസം വരെ ചാർജ് നിൽക്കുന്ന ഒരു ഫോണിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് പവർ മാക്സ് പി 18 കെ പോപ്പ്! മൂന്നു ഫോണുകൾ ചേർത്തുവച്ചാൽ ലഭിക്കുന്നത്ര കട്ടിയാണ് ഈ ഫോണിന്.
അതിനുള്ള കാരണം കേട്ട് ഞെട്ടരുത്! 18,000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിൽ അതിന്റെ നിർമാതാക്കൾ ഘടിപ്പിച്ചിരിക്കുന്നത്. പക്ഷെ അത് മാത്രമല്ല ഈ ഫോണിന്റെ മേന്മ. ഒരു പ്രീമിയം ഫോണിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഈ ഫോണിലുമുണ്ട്. ഈ യമണ്ടൻ ബാറ്ററിക്കൊപ്പം 6 ജി.ബി റാം, 12 മെഗാപിക്സൽ. 5 മെഗാപിക്സൽ, 2 മെഗാപിക്സൽ എന്നിങ്ങനെ മൂന്ന് ക്യാമറകൾ, 128 ജി.ബി ഇന്റെർണൽ മെമ്മറി, മീഡിയാടെക്ക് ഹീലിയോ ഒക്റ്റാക്കോർ പ്രൊസസർ, 16 എം.പിയും, 2എം.പിയുമുള്ള സെൽഫി ക്യാമറ, എന്നീ സൗകര്യങ്ങളും ഇതിന്റെ അവനിർ ടെലികോം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ അതിനൊപ്പം ഏതാനും പോരായ്മകളും എനർജൈസർ . കൈകാര്യം ചെയ്യാനുള്ള അസൗകര്യം തന്നെയാണ് ഇതിൽ മുഴച്ചുനിൽക്കുന്നത്. ഇത്രയും വലിയ ഫോൺ പോക്കറ്റിൽ കൊണ്ട് നടക്കാനും മറ്റും കാര്യമായ ബുദ്ധിമുട്ട് അനുഭവപ്പെടും. മാത്രമല്ല, ഫോണിൽ ഫാസ്റ്റ് ചാർജിങ് ഉണ്ടെങ്കിലും ഒൻപത് മണിക്കൂർ വരെ സമയം എടുത്ത് മാത്രമേ ഇത് ചാർജ് ചെയ്യാൻ സാധിക്കൂ. 18,000 എം.എ.എച്ച് ബാറ്ററി തന്നെയാണ് ഇതിന് കാരണം.മാത്രമല്ല 39,000ത്തോളം രൂപ ഇതിനു വിലയായി കൊടുക്കേണ്ടിയും വരും.