തിരുവനന്തപുരം: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 109-ാം വാർഷിക ദിനത്തോടനുബന്ധിച്ച് സ്വദേശാഭിമാനി സ്മാരക സമിതി പാളയം സ്വദേശാഭിമാനി സ്മാരകത്തിന് മുന്നിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്രസംസ്ഥാന സർക്കാരുകൾ മാദ്ധ്യമങ്ങളെ തങ്ങളുടെ ചൊൽപ്പടിയിലാക്കിയിരിക്കുകയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.കെ.പി.സി.സി ജനറൽ സെക്രട്ടറിയും സ്വദേശാഭിമാനി സ്മാരക സമിതി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി അദ്ധ്യക്ഷനായി. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ,യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ്, എം.ആർ.തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.