news

കോണ്‍ഗ്രസ് ചിത്രവും തെളിയുന്നു.

1. ഉപ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി കെ.മോഹന്‍ കുമാര്‍ മത്സരിക്കും. എറണാകുളത്ത് ടി.ജെ വിനോദ് സ്ഥാനാര്‍ത്ഥി ആവും. നിലവില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാണ് കെ.മോഹന്‍ കുമാര്‍. അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. മോഹന്‍കുമാര്‍ നാളെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചത്, മോഹന്‍ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ആദ്യം എതിര്‍ത്ത കെ.മുരളീധരനെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെ.
2. ഇന്നലെ രാത്രി നടന്ന ചര്‍ച്ചകളിലാണ് പീതാംബരക്കുറുപ്പിനെ വെട്ടി അപ്രതീക്ഷിതമായി മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. ഇന്ന് മോഹന്‍കുമാര്‍ തിരുവനന്തപുരത്ത് എത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആയി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൂര്‍ണ തൃപ്തന്‍ ആവാതെ കെ.മുരളീധരന്‍.
3. പീതാംബര കുറുപ്പിനെ സ്ഥാനാര്‍ത്ഥി ആക്കണം എന്നതായിരുന്നു മുരളീധരന്റെ നിലപാട്. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഒരു തര്‍ക്കത്തിന് ഇല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, സീറ്റുകള്‍ വച്ചുമാറി പരിഹാര ശ്രമത്തിന് കോണ്‍ഗ്രസിന്റെ ശ്രമം. അരൂര്‍ കോന്നി സീറ്റുകള്‍ പരസ്പരം എ, ഐ ഗ്രൂപ്പുകള്‍ വച്ചു മാറുന്നത് പരിഗണിക്കും. അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കി കോന്നി എ ഗ്രൂപ്പ് ഏറ്റെടുത്തേക്കും. കോന്നിയില്‍ റോബിന്‍ പീറ്ററിന് വേണ്ടി ഉറച്ച നിലപാടില്‍ അടൂര്‍ പ്രകാശ്. അരൂര്‍ ഐ ഗ്രൂപ്പിന് നല്‍കിയാല്‍ ഷാനിമോള്‍ ഉസ്മാന് പരിഗണന.
4 പിറവം പള്ളിത്തര്‍ക്കത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണം എന്ന് യാക്കോബായ സഭ. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് യാക്കബായ സഭ. അതേസമയം, ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാതെ മടങ്ങി പോകില്ല എന്ന നിലപാടില്‍ ഉറ്ച്ച് ഓര്‍ത്തഡോക്സ് സഭ. പള്ളി തങ്ങള്‍ക്ക് കൈമാറുന്നത് വരെ പിരിഞ്ഞ് പോകില്ല.


5 പിറവം പള്ളിയില്‍ നിന്ന് 67 പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നീക്കം, പള്ളിയില്‍ നിന്ന് മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും മാറ്റി ഇന്ന് ഉച്ചയ്ക്ക് നടപടികള്‍ അറിയിക്കണം എന്ന് ഹൈക്കോടതി വ്യക്തമാക്കിതിന് പിന്നാലെ. അതേസമയം, പള്ളിയുടെ നിയന്ത്രണം കളക്ടര്‍ എസ്. സുഹാസ് എറ്റെടുത്തു. തീരുമാനം, കളക്ടറോട് നിയന്ത്രണം ഏറ്റെടുക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ.
6 ക്രമസമാധാന നില പുനസ്ഥാപിക്കണം. സുപ്രീംകോടതി വിധി ഒരു സാഹചര്യത്തിലും ലംഘിക്കരുത്. കോടതി വിധി നടപ്പാക്കി, ഒഴിപ്പിക്കല്‍ രാവിലേയ്ക്ക് അകം തീര്‍ത്ത്, ഉച്ചയ്ക്ക് 1.45 ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം എന്നും നിര്‍ദേശം. നാളെ രാവിലെയോടെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും എന്ന് സര്‍ക്കാര്‍ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ട്. പിറവം പള്ളി നാളെ മുഴുവനായി ഒഴുപ്പിച്ച് താക്കോല്‍ ഹൈക്കോടതിക്ക് കൈമാറണം.
7 അതേസമയം, പള്ളി സംഘര്‍ഷത്തില്‍ അറസ്റ്റ് വരിച്ച് യാക്കോബായ സഭാ നേതൃത്വം. പ്രാര്‍ത്ഥനാ പൂര്‍വ്വം അറസ്റ്റ് വരിക്കുക ആണെന്ന് യാക്കോബായ സഭ. പുരോഹിതന്മാര്‍ ഉള്‍പ്പെടെ ഉള്ളവരെ പൊലീസ് സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. നീതി നിഷേധിക്കപ്പെട്ടു എന്ന് യാക്കോബായ സഭ പ്രതികരിച്ചു. രേഖകളിലെ സത്യാവസ്ഥ കോടതി പരിശോധിച്ചിട്ടില്ല എന്ന് യോക്കാബായ സഭ. വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂട്ട് പൊളിച്ച് ആണ് പൊലീസ് പള്ളിക്ക് അകത്ത് കടന്നത്. പൊലീസും വിശ്വാസികളും തമ്മില്‍ ബലപരീക്ഷണവും നടന്നു. വലിയ പള്ളിയുടെ പ്രധാന ഗേറ്റിന്റെ അഴികളും പൊലീസ് മുറിച്ച് മാറ്റിയിരുന്നു.
8 കെ.എസ്.ആര്‍.ടി.സിയില്‍ ദിവസ കൂലിക്ക് ഡ്രൈവര്‍മാരെ നിയമിക്കരുത് എന്ന് ഹൈക്കോടതി. ജൂലൈ ഒന്നിന് ശേഷം കെ.എസ.്ആര്‍.ടി.സി.യില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവരെ പിരിച്ചുവിടണം എന്ന് ഹൈക്കോടതി ഉത്തരവ് . പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുത് എന്നും കോടതി നിര്‍ദ്ദേശം. കോടതി ഉത്തരവ് അനുസരിച്ച് 2107 എം പാനല്‍ ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി നേരത്തെ പിരിച്ച് വിട്ടിരുന്നു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371 പേരെയും ആണ് പിരിച്ചുവിട്ടത്. പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതിയില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പിന്നാലെ എംപാനല്‍ ഡ്രൈവര്‍ മാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
9 സംസ്ഥാനത്ത് നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും നാളെ യെല്ലോ അലര്‍ട്ട് . നിലവിലെ സാഹചര്യത്തില്‍ കാലവര്‍ഷത്തിന്റെ പിന്‍മാറ്റം രണ്ടാഴ്ച ഓളം വൈകാന്‍ സാധ്യത. കര്‍ണാടക തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
10 കേരള തീരത്ത് 55 കി.മി വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇതു വരെ 13 ശതമാനം മഴയാണ് അധികമായി പെയ്തത്. കോഴിക്കോട് 36 ശതമാനവും പാലക്കാട് 40 ശതമാനവും അധികം മഴ പെയ്തു. ഇടുക്കിയില്‍ 10 ശതമാനവും വയനാട്ടില്‍ 5 ശതമാനവും മഴ കുറവാണ് രേഖപ്പെടുത്തിയത്.
11 പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം എന്ന് എന്‍ഫോഴ്സ്‌മെന്റ ഡയറക്ടറേറ്റ് കോടതിയില്‍. ഇ.ഡിയുടെ വാദം, റോബര്‍ട്ട് വാദ്ര ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടെ. കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിലെ അന്വേഷണവും ആയി റോബര്‍ട്ട് വാദ്ര സഹകരിക്കുന്നില്ല എന്നും കസ്റ്റഡിയില്‍ എടുത്താലെ അന്വേഷണവും ആയി മുന്നോട്ടു പോകാനാവൂ എന്നും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്.