kids-corner

പരീക്ഷയ്ക്ക് മാർക്കു കുറഞ്ഞത് ശേഷം സ്കൂളിലെത്തിയ ഒരമ്മയുടെ അനുഭവകുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാലെന്താ അവർ നല്ല കുട്ടിയല്ലേ എന്നാണ് അദ്ധ്യാപികയുടെ ചോദ്യമെന്ന് അമ്മ അൽഫോൻസാ ഫേസ്ബുക്കിൽ കുറിക്കുന്നു. ഓണപരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ മകൾക്ക് മാർക്ക് കുറവായിരുന്നു. രണ്ടാം ക്ലാസുകാരി എയ്ഞ്ചലയുടെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ വേണ്ട അമ്മ മതി എന്നായിരുന്നു മകളുടെ ആവശ്യം. പരീക്ഷയുടെ സമയത്ത് നല്ല പനിയായിരുന്നു എയ്ഞ്ചലയ്ക്ക്. അതുകൊണ്ടു തന്നെ അവൾക്ക് അല്പം മാർക്കും കുറവാണ്. വഴക്ക് പ്രതീക്ഷിച്ച് ചെന്ന അമ്മയ്ക്കും മകൾക്കും അദ്ധ്യാപികയുടെ വാക്കുകൾ കേട്ട് മനസു നിറച്ചെന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓണപരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തന്നെ ഒരാൾ പുറകെ നടക്കാൻ തുടങ്ങി അമ്മ വന്നാൽ മതി... മാർക്ക് ഒക്കെ കുറവാ അപ്പ വന്നാൽ ശരിയാകില്ല!

എല്ലാം അടുത്ത പരിക്ഷക്ക് ശരിയാക്കാം ന്ന്.

അങ്ങനെ ഇന്ന് ഉച്ചക്ക് സ്കൂളിൽ ചെന്നു. 50 ൽ 49.5 കിട്ടിയ കുട്ടികളുടെ അമ്മമാർ അര മാർക്ക് തപ്പിനടക്കുന്നു...

ടീച്ചറിനെ കണ്ടു ... "മാർക്ക് ഒക്കെ കുറവാ, പനിയൊക്കെ ആയിരുന്നല്ലോ... അവിടിരിക്കൂ സംസാരിക്കാനുണ്ട്" ന്ന്... എല്ലാ രേഖകളുമായി ആ കുട്ടി പല്ലെല്ലാം കാണിച്ചു വരുന്നുണ്ട്... ബാടി ബാടി നിന്നെ കുറിച്ച് ടീച്ചർ പറയുന്നത് എന്താന്ന് നമുക്ക് കേൾക്കാം...അടുത്ത പരീക്ഷക്ക് എല്ലാം ശരിയാക്കാമെന്ന്!

തിരക്കൊന്നു കഴിഞ്ഞു ടീച്ചർ- എയ്ഞ്ചല നല്ലൊരു കുട്ടിയാണ്... അന്ന് ക്ലാസിൽ വച്ച് നല്ല പനിയുള്ള ദിവസം, ഞാൻ പറഞ്ഞു വീട്ടിലേക്കു വിളിച്ചു പറയാമെന്ന് അപ്പോൾ കൊച്ചു പറയുവാ അപ്പയും അമ്മയും ജോലിക്കു പോയിരിക്കുവാണ്, അവരെ വിളിക്കണ്ട. ഞാൻ ഇവിടെ ഇരുന്നോളാമെന്ന്... വീട്ടിലെ കാര്യങ്ങൾ മനസിലാക്കുന്ന പിള്ളേര് നിങ്ങളുടെ ഭാഗ്യമാണ്...പഠിത്തമൊക്കെ ശരിയായിക്കൊള്ളും ന്ന്... (ശോ...കണ്ണീർ പുഴ ഒഴുകും മുൻപ് അവിടുന്ന് ഓടി രക്ഷപ്പെട്ടു...