പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ് സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ കെമിസ്ട്രി പ്രാക്ടിക്കൽ ഒക്ടോബർ 4 മുതൽ നടത്തും.
നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (വൊക്കേഷണൽ - മൈക്രോബയോളജി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 3 മുതൽ നടത്തും.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.സി.എ ഡിഗ്രി കോഴ്സിന്റെ പ്രാക്ടിക്കൽ ഒക്ടോബർ 3 ന് അതതു കോളേജുകളിൽ നടത്തും.
ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) ജൂലായ് 2019 (സപ്ലിമെന്ററി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ ഒക്ടോബർ 3, 4 തീയതികളിൽ നടക്കും.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ, രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) 27 മുതൽ ഒക്ടോബർ 1 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
എം.ഫിൽ പ്രോഗ്രാം
സർവകലാശാലയുടെ എം.ഫിൽ പ്രോഗ്രാമിന് അപേക്ഷിക്കുകയും പ്രവേശന പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയിൽ പങ്കെടുക്കുകയും ചെയ്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഭിന്നശേഷി തെളിയിക്കുന്ന രേഖകൾ, അപേക്ഷയുടെ പകർപ്പ് എന്നിവ ഒക്ടോബർ 4 ന് മുൻപ് ഡെപ്യൂട്ടി രജിസ്ട്രാർ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സിസ്റ്റം, കേരള സർവകലാശാല, കാര്യവട്ടം 695581 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.
പരീക്ഷാകേന്ദ്രം
ഒക്ടോബർ 9 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷയ്ക്ക് തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ സ്കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, കേരള സർവകലാശാല, പാളയത്തും മറ്റു കേന്ദ്രങ്ങളിൽ അപേക്ഷിച്ചവർ അതത് കേന്ദ്രങ്ങളിലും പരീക്ഷ എഴുതണം.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ, മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) (2014 സ്കീം - റഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2011 സ്കീം - സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 11 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ജൂലായ് 18 ലെ വിജ്ഞാപന പ്രകാരം ഒക്ടോബർ 1 ന് ആരംഭിക്കേണ്ടിയിരുന്ന പാർട്ട് മൂന്ന് ബി.കോം ആന്വൽ (എസ്.ഡി.ഇ, പ്രൈവറ്റ്) മേഴ്സിചാൻസ് പരീക്ഷകൾ നവംബർ 20 ലേക്ക് നീട്ടി. പ്രസ്തുത പരീക്ഷയ്ക്ക് 400 രൂപ പിഴയോടെ നേരിട്ട് അപേക്ഷിക്കാനുളള അവസാന തീയതി ഒക്ടോബർ 23.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശാലയിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ 2019 - 20 സാമ്പത്തിക വർഷം ആദായ നികുതിയുടെ പരിധിയിൽ വരുന്നുണ്ടെങ്കിൽ ഒക്ടോബർ 20നകം നിർദ്ദിഷ്ട ഫോർമാറ്റിൽ ആദായ നികുതി സ്റ്റേറ്റ്മെന്റ്/അനുബന്ധ രേഖകൾ പെൻഷൻ സെക്ഷനിൽ സമർപ്പിക്കണം. സ്റ്റേറ്റ്മെന്റിന്റെ മാതൃകയും വിവരങ്ങളും www.kufinance.info ൽ.