വോഗ് ബ്യൂട്ടി അവാർഡ് വിതരണച്ചടങ്ങിൽ അതീവഗ്ലാമറസായി ബോളിവുഡ് താരം മലൈക അറോറ. ഹൈസ്ലിറ്റ് വെള്ള കോർസെറ്റ് ഗൗൺ അണിഞ്ഞാണ് മലൈക എത്തിയത്. സഹോദരി അമൃത അറോറയും മലൈകയ്ക്കൊപ്പം ഒപ്പമുണ്ടായിരുന്നു.എന്നാൽ മലൈക അറോറയുടെ വസ്ത്രധാരണത്തിനെതിരെ പതിവുപോലെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി ആരാധകർഎത്തി. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പിന്തുണയറിയിച്ചും ആരാധകർ എത്തിയിട്ടുണ്ട്..
കാമുകനും നടനുമായ അർജുൻ കപൂറും മലൈകയ്ക്ക് പിന്തുണയുമായി എത്തി. മുപ്പത്തിമൂന്നുകാരനായ അർജുൻ കപൂറും നാല്പത്തിയഞ്ചുകാരിയായ അർജുൻ കപൂറും തമ്മിലുള്ള പ്രണയത്തിന്റെ പേരിലും വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.
സൽമാൻ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അർബാസ് ഖാനായിരുന്നു മലൈകയുടെ മുൻ ഭർത്താവ്. 98ൽ വിവാഹിതരായ ഇരുവരും 2017ലാണ് വേർപിരിയുന്നത്. ഈ ബന്ധത്തിൽ 15 വയസുള്ള മകനുണ്ട്. അർജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.