bjp-

തിരുവനന്തപുരം: മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച കുമ്മനം രാജശേഖരനെയും കെ.സുരേന്ദ്രനെയും ഉൾപ്പെടുത്തി ഉപതിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലും മൂന്ന് പേരെവീതം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൊച്ചിയിൽ ചേർന്ന ബി.ജെ.പി നേതൃയോഗത്തിലാണ് സാദ്ധ്യതാ പട്ടിക തയ്യാറാക്കിയത്.

വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ, എസ്.സുരേഷ്, ടി.വി.രാജേഷ് എന്നിവരുടെ പേരുകളാണ് ഉള്ളത്. കോന്നിയിലാണ് കെ.സുരേന്ദ്രന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ശോഭാ സുരേന്ദ്രനും അശോകൻ കുളനടയുമാണ് കോന്നിയിലെ സ്ഥാനാർത്ഥി പട്ടികയിലുള്ള മറ്റുള്ളവർ. എറണാകുളത്ത് സി.ജി.രാജഗോപാൽ,​ ശിവശങ്കരൻ, പത്മജ എസ്.മേനോൻ എന്നിവരും മഞ്ചേശ്വരത്ത് ശ്രീകാന്തും സതീഷ് ഭണ്ഡാരിയയും സാദ്ധ്യതാ പട്ടികയിലുണ്ട്.

ഇന്ന് തന്നെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള അറിയിച്ചു. മുതിർന്ന നേതാക്കളും പുതിയ നേതാക്കളും ലിസ്റ്റിലുണ്ടെന്നും പിള്ള പറഞ്ഞു.