ബുക്കിംഗ് ആരംഭിച്ചു.
ന്യൂഡൽഹി: ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ പുത്തൻ എലാൻട്രയുടെ 'ഫസ്‌റ്റ് ലുക്ക്" പുറത്തിറക്കി. ഒക്‌ടോബർ മൂന്നിന് 'ദ ന്യൂ 2019 എലാൻട്ര" വിപണിയിലെത്തും. ബുക്കിംഗ് ആരംഭിച്ചു. അത്യാധുനികവും സ്‌പോർട്ടീയുമായ രൂപകല്‌പനയാണ് പുത്തൻ എലാൻട്രയ്ക്ക് ഹ്യുണ്ടായ് നൽകിയിരിക്കുന്നത്. മുന്നിലെ പുതിയ ഹെക്‌സഗൊണൽ ഗ്രിൽ എലാൻട്രയ്ക്ക് ഊർജ്ജസ്വലമായ ഭാവവും പ്രീമീയം ലുക്കും സമ്മാനിക്കുന്നുണ്ട്.
പുതിയ എലാൻട്രയുടെ എൻജിൻ വിശദാംശങ്ങളോ വിലയോ ഹ്യുണ്ടായ് വ്യക്തമാക്കിയിട്ടില്ല. ബി.എസ്-6 ചട്ടങ്ങൾ അനുശാസിക്കുന്ന എൻജിൻ തന്നെയായിരിക്കും എന്നാണ് പ്രതീക്ഷകൾ. 2.0 ലിറ്റർ പെട്രോൾ എൻജിനും പ്രതീക്ഷിക്കുന്നു. നിലവിൽ വിപണിയിലുള്ള എലാൻട്രയുടേത് 152 പി.എസ് കരുത്തുള്ളതും പരമാവധി 192 എൻ.എം ടോർക്കുമുള്ള എൻജിനാണ്. 13.82 ലക്ഷം രൂപ മുതലാണ് ഇതിന്റെ ഡൽഹി എക്‌സ്‌ഷോറൂം വില.